Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്; പവൻ ഗ്രാം നിരക്ക് അറിയാം.. വില ഇനിയും ഇടിഞ്ഞ് വീഴും? വിദഗ്ധരുടെ പ്രവചനവും

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പ്രതീക്ഷകളെ അസ്ഥാനത്താക്കി വില കുത്തനെ കുതിച്ചു. യുഎസിലെ സാമ്പത്തിക ചലനങ്ങളിൽ തട്ടി ആഗോള വില കുതിച്ചതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്.

യുഎസിലെ സ്വകാര്യ മേഖലയിൽ 33,000 തൊഴിലുകൾ നഷ്ടമായെന്ന കണക്കുകളാണ് വിപണിയെ സ്വാധീനിച്ചത്. യുഎസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന പ്രതീതിയാണ് തിരിച്ചടിയായത്. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകർ സ്വർണത്തിൽ സുരക്ഷിതത്വം കണ്ടെത്തി, പിന്നാലെ വില കുതിച്ചു. ആദ്യം വില 3364 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് 3350 ലേക്ക് വില കുറഞ്ഞു.

goldratekeralapavanrate

അതേസമയം കേരളത്തിൽ ഒറ്റയടിക്ക് 320 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തിയത്. തുടർന്ന് പവന് വില 72,840 രൂപയായി. ഗ്രാമിന് വില 40 രൂപ വർധിച്ച് 9105 ലും എത്തി. എന്നാൽ ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞു. രാജ്യാന്തരവിപണിയിൽ ഇന്ന് വില ഇടിയുകയായിരുന്നു. 3350 ഡോളറിന് മുകളിലുണ്ടായ വില ഇന്ന് 3330 ഡോളറിലെത്തി നിൽക്കുകയാണ്. ഇതോടെ കേരളത്തിലും വിലയിൽ ഇടിവുണ്ടായത്. 440 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 72,400ലേക്ക് എത്തി. ഒരു ​ഗ്രാം സ്വർണത്തിന് 55 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാം വില 9050 രൂപയാണ്.

സ്വർണത്തിന് വില കൂടുമോ അതോ കുറയുമോ?

കഴിഞ്ഞ വർഷം 40 ശതമാനത്തിന്റെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ആഗോള തലത്തിലുള്ള പ്രതിസന്ധികൾ സ്വർണത്തിന്റെ പെരുമ ഉയർത്തിയതാണ് വില കുത്തനെ ഉയരാൻ കാരണമായത്. എന്നാൽ ഇനി സ്വർണ വിലയിൽ റോക്കറ്റ് കുതിപ്പിന് സാധ്യതയില്ലെന്ന പ്രവചനങ്ങളാണ് വിദഗ്ധർ നടത്തുന്നത്.

2022 ൽ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1797 ഡോളർ ആയിരുന്നു വില. എന്നാൽ രണ്ട് വർഷം കൊണ്ട് വില 86 ശതമാനം വർധിച്ച് 3342 ഡോളറിൽ എത്തി. ഭൗമാരാഷ്ട്രീയ സംഘർഷങ്ങളാണ് ഇതിന് വഴിവെച്ചത്. പ്രത്യേകിച്ച് യുക്രൈൻ-റഷ്യ സംഘർഷം, മധ്യേഷ്യയിലെ സംഘർഷങ്ങൾ, ട്രംപ് തുറന്നുവിട്ട വ്യാപാരയുദ്ധം, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയത് എന്നിവയെല്ലാം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചു.

എന്നാൽ ഇനി സ്വർണ വില കുറയാനുള്ള സാധ്യതയാണ് വിദഗ്ധർ പ്രവചിക്കുന്നത്.
നിലവിലുള്ള സംഘർഷങ്ങൾ രൂക്ഷമായാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിരുന്നാലും ഫെഡറൽ റിസർവ് നിരക്കുകൾ സ്ഥിരമായി നിലനിർത്തുകയാണെങ്കിൽ, ഡോളറിൻ്റെ മൂല്യം ഉയരുകയും ബോണ്ട് വരുമാനം കൂടുകയും ചെയ്തേക്കും. അങ്ങനെയെങ്കിൽ സ്വർണ വില കുറയാനാണ് സാധ്യതയെന്നാണ് ബിഎംഐ അഭ്രിപ്രായപ്പെടുന്നത്. വില 2500 ഡോളറായി കുറയാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. ആഗോള വിപണിയിൽ വില 2500 - 2700 ഡോളറിന് ഇടയിലാകുമെന്നാണ് സിറ്റി ബാങ്ക് പ്രവചിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും കൊവിഡിന് മുൻപ് ഉണ്ടായിരുന്ന വിലയിലേക്ക് സ്വർണം ഇടിയാനുള്ള സാധ്യത ഇല്ലെന്നാണ് ചില വിദഗ്ധർ ആവർത്തിക്കുന്നത്.

അതേസമയം ഐസിഐസി ബാങ്ക് വ്യത്യസ്തമായ പ്രവചനമാണ് നടത്തുന്നത്. യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുകയാണെങ്കിൽ നിക്ഷേകർ കൂടുതലായി സ്വർണത്തെ ആശ്രയിച്ചേക്കും. ഇത് സ്വർണവില ഡിസംബറോടെ 3,300-3,500 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നും അവർ പ്രവചിക്കുന്നു. എന്തായാലും ഫെഡറൽ റിസർവ് എന്ത് നിലപാട് എടുക്കുമെന്നാണ് ഇനി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത്.അതിന്റെ കൂടി അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിലെ വില

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+