Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്‍തോതില്‍ വില കൂടി; വെള്ളിയും, വിപണിയില്‍ ട്വിസ്റ്റ്, ഇന്നത്തെ പവന്‍, ഗ്രാം നിരക്ക്

കൊച്ചി: അന്തര്‍ദേശീയ വിപണിയില്‍ കാര്യമായ വില മാറ്റം കാണിച്ചില്ലെങ്കിലും കേരളത്തില്‍ സ്വര്‍ണവില കൂടി. അമേരിക്കയും ചൈനയും നടത്തിയ ചര്‍ച്ച നേട്ടമാണോ കോട്ടമാണോ സൃഷ്ടിക്കുക എന്ന് അറിയാന്‍ അല്‍പ്പം കാത്തിരിക്കണം. ജനീവയില്‍ തയ്യാറാക്കിയ ചട്ടക്കൂടിന് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ അംഗീകാരം നല്‍കിയാല്‍ വിപണി കുതിക്കും. ഇതോടെ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. തര്‍ക്കം തുടരുകയാണെങ്കില്‍ സ്വര്‍ണവില കൂടും.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ മുന്നേറ്റം നടത്തി. ഔണ്‍സ് സ്വര്‍ണത്തിന് 3341 ഡോളറാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസം ഏറിയും കുറഞ്ഞുമാണ് വ്യാപാരം തുടര്‍ന്നത്. ഇന്നും സമാനമായ സാഹചര്യം തന്നെയാണ്. പക്ഷേ, കേരളത്തില്‍ സ്വര്‍ണവില കുതിക്കുകയാണ് ചെയ്തിരിക്കുന്നത്. ഡോളറിന്റെ മൂല്യത്തില്‍ മുന്നേറ്റം കാണിക്കുന്നുണ്ട്.

gold price kerala june11

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 600 രൂപയും. ഗ്രാം വില 9020 രൂപയായും പവന്‍ വില 72160 രൂപയായും ഉയര്‍ന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7400 രൂപയിലെത്തി. വെള്ളിയുടെ വിലയാണ് അതിവേഗം കുതിക്കുന്നത്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 115 രൂപയിലെത്തി. ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത് ആദ്യമാണ്.

ഇനിയുള്ള മാസങ്ങളില്‍ സ്വര്‍ണത്തേക്കാള്‍ വിലത്തിളക്കം വെള്ളിക്കായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എടുത്തു പറയേണ്ട കാര്യം കഴിഞ്ഞ ദിവസങ്ങൡ സ്വര്‍ണവില നേരിയ തോതില്‍ ഇടിഞ്ഞിരുന്നു എന്നതാണ്. ഈ വേളയില്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചു. വില കുറയുന്ന വേളയില്‍ ബുക്ക് ചെയ്യുന്നതാണ് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കുള്ള നല്ല വഴി.

പവന്‍ ആഭരണത്തിന്റെ വില

അതേസമയം, ഡോളര്‍ നേരിയ തോതില്‍ മുന്നേറ്റം നടത്തുകയാണ്. 99.12 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. രൂപയുടെ വിനിമയ നിരക്ക് 85.44 ആയിട്ടുണ്ട്. രൂപ അല്‍പ്പം നില മെച്ചപ്പെടുത്തി എന്ന് പറയാം. അതേസമയം, ഡോളര്‍ വന്‍തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ രൂപ ഇടിയും. പ്രത്യേകിച്ചും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചിരിക്കുന്ന സാഹചര്യത്തില്‍.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 78000 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ചുരുങ്ങിയത് 70000 രൂപ ലഭിക്കുകയും ചെയ്യും. ക്രൂഡ് ഓയില്‍ വിപണിയും ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 67 ഡോളറിലേക്ക് ഉയരുകയാണ്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുന്ന മാറ്റമാണിത്.

രാജ്യാന്തര സ്വര്‍ണവിലയും ഡോളര്‍ രൂപ മൂല്യവും ഒത്തുനോക്കിയാണ് ജ്വല്ലറി വ്യാപാരികള്‍ ദിവസവും സ്വര്‍ണവില കേരളത്തില്‍ നിശ്ചയിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+