സ്വർണവില കേരളത്തിൽ 96000ത്തിലേക്ക്? ആഗോള വിപണയിൽ 3700 ഡോളറാകും? സാധ്യത ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവാണ് സംഭവിച്ചത്. ഗ്രാം വില 155 രൂപ ഇടിഞ്ഞ് 13040 ൽ എത്തി. പവൻ വിലയാകട്ടെ 1240 രൂപ കുറഞ്ഞ് വീണ്ടും 1.04 ലക്ഷത്തിലെത്തി. ഇന്ന് 1,04,320 രൂപയിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ 8 മാസത്തിനിടെ സ്വർണവില ഏകദേശം 26 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇനിയും സ്വർണം താഴേക്ക് പതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയിലെ കുതിപ്പും പണപ്പെരുപ്പം ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടി തീർക്കുന്നത്.

goldnews4-

രാജ്യാന്തര വിപണിയിൽ എണ്ണ വില വീണ്ടും ഉയരുകയാണ്. യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഇനിയും അകലെയാണ്. ഇറാനെതിരെ കടുത്ത ആക്രമണം നടത്തുമെന്നാണ് യു.എസ് ഭീഷണി മുഴക്കുന്നത്. അടുത്ത നാല് ദിവസത്തിനുള്ളിൽ ആക്രമണം ശക്തമാക്കുമെന്നും ഇറാൻ്റെ തിരിച്ചടികൾ നേരിടാൻ ഗൾഫ് രാജ്യങ്ങൾ സജ്ജമായിരിക്കണമെന്നുമാണ് യു.എസ് മുന്നറിയിപ്പ് നൽകുന്നത്.
സംഘർഷം കടുക്കുന്നത് ക്രൂഡ് ഓയിൽ വിലയെ വീണ്ടും തീപിടിപ്പിക്കും.

അതിനിടെ സൌദിയുടെ കിഴക്കൻ മേഖലകൾ ലക്ഷ്യം വെച്ച് ഹൂതികളും മിസൈൽ ആക്രമണം ശക്തമാക്കുന്നുണ്ട്. ഇതും എണ്ണവില ഉയരാൻ കാരണമാകുന്നുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം രൂക്ഷമാക്കും. ഇതിനോടകം തന്നെ യുഎസിൽ പണപ്പെരുപ്പം 3.6 ശതമാനം എന്ന ഗുരുതര നിലയിലാണ് തുടരുന്നത്. പണപ്പെരുപ്പെത്ത പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. പലിശ കൂട്ടുന്നത് ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിക്കാൻ കാരണമാകും. ഉയർന്ന വരുമാനം നൽകുന്ന ഈ നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിയുകയും പലിശ വരുമാനം നൽകാത്ത സ്വർണത്തെ ഉപേക്ഷിക്കുകയും ചെയ്യും. ഇതോടെ സ്വർണവില കുത്തനെ താഴേക്ക് പതിക്കാൻ കാരണമാകും.

രാജ്യാന്തര വിപണിയിൽ നിലനിൽ 3993 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. പ്രതിസന്ധി രൂക്ഷമായാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3700 ഡോളർ വരെ താഴ്ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ വിലയിടിഞ്ഞാൽ കേരളത്തിലും പവൻ വില കുറയും. 3700 ഡോളറിലേക്ക് വില താഴ്ന്നാൽ കേരളത്തിൽ പവൻ വില 9600ത്തിലേക്ക് താഴും. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും ഏകദേശം 7600 രൂപയോളം ഇടിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma