Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കുതിച്ചു: വാങ്ങിയവർ രക്ഷപ്പെട്ടു, ഒരു വർഷം കൊണ്ട് 19 ശതമാനം വർധനവ്, അവസരം ഇനിയുമുണ്ട്

സമീപകാലത്തായി സ്വർണ വിലയില്‍ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധി ആശങ്കകളാണ് സ്വർണ വിലയിലെ വർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സാധാരണക്കാരനെ സംബന്ധിച്ച് സ്വർണ വിലയിലെ വർധനവ് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെങ്കിലും സ്വർണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവർ ഇതിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇന്ത്യയിൽ സ്വർണ വിലയിൽ 19 ശതമാനം വർധനവാണുണ്ടായത്. രാജ്യത്ത് പത്ത് ഗ്രാമിന് 60400 എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. കേരളത്തില്‍ ഇന്നലെ ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് വർധിച്ചതോടെ ഗ്രാമിന് 5585 രൂപയും പവന് 44680 രൂപയിലുമാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഈ മാസം 14 ന് തന്നെയായിരുന്നു സർവ്വാകാല റെക്കോർഡായ പവന് 45,320 രൂപ എന്ന നിരക്കിലെത്തിയത്.

gold

സ്വർണത്തിന് മാത്രമല്ല വെള്ളി വിലയിലും സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിരുന്നത്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോയ്ക്ക് 76,000 രൂപയെന്ന നിരക്കിലാണ് വില്‍പ്പന. സ്വർണത്തിന്റെ ഉയർന്ന വില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിലെ ഇന്ത്യ എംഡി സോംസുന്ദരം പിആർ വ്യക്തമാക്കുന്നത്.

എന്നാല്‍ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപിക്കാൻ പറ്റിയ സമയമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ നിരീക്ഷിച്ചുകൊണ്ട് സ്വർണത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിനായി ആഭരണം വാങ്ങുന്നത് മണ്ടത്തരമാണെന്നും സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ് മികച്ച മാർഗ്ഗമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രതിവർഷം 2.5 ശതമാനം സ്ഥിര പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സർക്കാർ ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളാണ് സോവറിന്‍ ബോണ്ടുകള്‍. ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയും ഉണ്ട്, അഞ്ച് വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷനും ലഭ്യമാണ്. കൂടാതെ, നിക്ഷേപകർക്ക് ഈ ബോണ്ടുകൾ വായ്പകൾക്കുള്ള ഈടായി ഉപയോഗിക്കാമെന്നതുമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

gold

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് നിക്ഷേപകർക്ക് ലോഹം ഭൗതികമായി സ്വന്തമാക്കാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്നു. ഭൗതിക സ്വർണം സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്കും ദീർഘകാല നിക്ഷേപം തേടുന്നവർക്കും ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണ്. എന്നിരുന്നാലും, വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ബോണ്ടുകളുടെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കഴിഞ്ഞ വർഷം റിട്ടേണിന്റെ കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന അസറ്റ് ക്ലാസുകളിലൊന്നാണ് സ്വർണം. കഴിഞ്ഞ അക്ഷയ തൃതീയ (മെയ് 3, 2022) മുതല്‍ സ്വർണത്തില്‍ നിന്നുള്ള വരുമാനം ഏകദേശം 20% ആണ്. അടുത്ത 12 മാസത്തേക്കും ഇത് ഈ നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്. അക്ഷയ തൃതീയയിൽ സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയില്‍ ശുഭകരമായ കാര്യമായിട്ടാണ് വിലയിരുത്തിപ്പോരുന്നത്.

"ഇന്ത്യൻ സംസ്കാരത്തിൽ, സ്വർണ്ണം അഭിമാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു, അത് സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു,"- ആക്‌സിസ് സെക്യൂരിറ്റീസിലെ കമ്മോഡിറ്റീസ് റിസർച്ച് അനലിസ്റ്റ് ദേവേയ ഗഗ്‌ലാനി അഭിപ്രായപ്പെടുന്നു. "അക്ഷയ തൃതീയ ദിവസത്തില്‍ സ്വർണം വാങ്ങാനാണ് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നത്. ഇത് ദീർഘകാല നിക്ഷേപമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഈയിടെ വിലകൾ വലിയ തോതില്‍ ഉയർന്നത് സാധാരണക്കാരുടെ വാങ്ങല്‍ ശേഷിയെ ബാധിച്ചിട്ടുണ്ട് "- സ്വർണ്ണ വില്‍പ്പന മേഖലയില്‍ പ്രവർത്തിക്കുന്ന മറ്റൊരു വിദഗ്ധനും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+