Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ ആശ്വാസ ദിനങ്ങള്‍ക്ക് വിരാമം: ഇന്ന് വീണ്ടും വർധനവ്, ഇനി വന്‍ കുതിപ്പിലേക്കോ

സർവ്വകാല റെക്കോർഡ് വർധനവിന് ശേഷം സ്വർണ വിലയില്‍ വലിയ ഇടിവുണ്ടാകുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മെയ് അഞ്ചിനായിരുന്നു സ്വർണ വില സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായ 45760ല്‍ എത്തിയത്. തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ പവന് ആയിരത്തില്‍ അധികം രൂപയുടെ വർധനവും ഉണ്ടായി. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വില കുത്തന ഇടിഞ്ഞു.

മെയ് ആറിന് ഒരു പവൻ സ്വർണത്തിന് 560 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ വില 45,200 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 5,650 രൂപയായിരുന്നു ഇന്നലത്തെ വില. എന്നാല്‍ ഇന്ന് സ്വർണ വിലയില്‍ വീണ്ടും നേരിയ വർധനവ് ഉണ്ടായിരിക്കുകയാണ്. ഒരു പവന്‍ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 45,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന നടക്കുന്നത്. ഒരു ഗ്രാമിന് 5660 രൂപയും.

 gold

ഈ മാസം ഇതുവരെ സ്വർണത്തിന് 720 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് ഒന്നിന് പവന് 44560 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില്‍പ്പന ആരംഭിച്ചത്. മെയ് രണ്ടിന് ഈ വില തുടർന്നെങ്കിലും മെയ് മൂന്നിന് 45200 രുപയായി ഉയർന്നു. മെയ് നാലിനും വില ഉയർന്നതോടെ സ്വർണ വില 45600 രുപയും മെയ് അഞ്ചിനും വില ഉയർന്ന് 45760 രൂപയായി വർധിച്ചു.

ഇതോടെ ഒരു പവന്‍ സ്വർണം വാങ്ങണമെങ്കില്‍ പണിക്കൂലിയടക്കം അരലക്ഷത്തിന് മുകളില്‍ രൂപ നല്‍കേണ്ട അവസ്ഥയാണ് ഉള്ളത്. പണിക്കൂലിക്ക് പുറമെ ജി എസ് ടിയും ആഭരണങ്ങള്‍ക്ക് നല്‍കേണ്ടി വരും. പണിക്കൂലി കുറഞ്ഞത് അഞ്ച് ശതമാനവും മൂന്ന് ശതമാനം ജി എസ് ടിയും, എച്ച് യു ഐ ഡി ഫീസ് ആയി 45 രൂപയുമാണ് ഈടാക്കുന്നത്.

Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് അന്താരാഷ്ട്ര വിപണയില്‍ സ്വർണ വിലയുടെ വർധനവിന് ഇടയാക്കിയത്. നിക്ഷേപകർക്ക് കഴിഞ്ഞ വർഷം 15 ശതമാനം വരെയാണ് സ്വർണം നേട്ടം നല്‍കിയത്. മറ്റ് ആസ്തികളെ അപേക്ഷിച്ച് ഈ വർഷം സ്വർണം വീണ്ടും കൂടുതല്‍ നേട്ടം നല്‍കുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

-gold

വില വർധനവ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കില്‍ ലാഭം ലക്ഷമിട്ട് സ്വർണത്തില്‍ നിക്ഷേപിക്കുന്നവർക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. നിക്ഷേപകർക്ക് 2024 സാമ്പത്തിക വർഷത്തിൽ 10-15 ശതമാനം വരുമാനം അധികം നല്‍കുന്ന തരത്തില്‍ സ്വർണ വില വർധിച്ചേക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. അതായത് നിലവിലെ ഒരു പവന് സ്വർണത്തിന് 45000 രൂപയാണെങ്കില്‍ ഈ വർഷം അത് 4500 രൂപ മുതല്‍ 6750 രൂപ വരെ സ്വർണത്തിന് വിലയില്‍ വർധനവ് ഉണ്ടായേക്കാം.

"യുഎസ്-ഫെഡ് മീറ്റിംഗിലെ സംഭവവികാസങ്ങൾ, കടത്തിന്റെ പരിധി, സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് യുഎസ് ഡോളറിനെയും ആത്യന്തികമായി സ്വർണം/വെള്ളി വിലയെയും ബാധിക്കുന്നതാണ് വിലയേറിയ ലോഹങ്ങളുടെ വിലയിലെ വർധനവിന് കാരണം," - എന്നാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോളിൻ ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വെള്ളി വിലയിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 78.10രൂപയാണ് ഇന്നത്തെ മാർക്കറ്റ് വില. എട്ട് ഗ്രാം വെള്ളിക്ക് 624.8 രൂപയും 10 ഗ്രാമിന് 781 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 78,100 രൂപയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+