Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവന് 11,000 രൂപ അധികം കൊടുത്ത് വാങ്ങണോ? ഇനിയും കാത്ത് നിന്നാൽ എട്ടിന്റെ പണിയെന്ന്

സ്വർണവില ഇത് എങ്ങോട്ടാണ്? അമ്പരപ്പിക്കുന്ന വില വർധനമാണ് മഞ്ഞലോഹത്തിന് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസം ഒന്നിന് സ്വർണത്തിന് വില 68,080 രൂപയായിരുന്നു. എന്നാൽ വെറും 10 ദിവസത്തിനിടയിൽ സ്വർണ വില 68,480 രൂപ എന്ന റെക്കോഡിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സ്വർണത്തിന് വർധിച്ചത് 11,280 രൂപയാണ്. ഈ പോക്ക് തുടർന്നാൽ സ്വർണ പ്രേമികളെ കാത്തിരിക്കുന്നത് കനത്ത ആഘാതമായിരിക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പൊന്ന് പൊള്ളുന്നു

വിവാഹ സീസൺ ആയതോടെ വലിയ പ്രതീക്ഷയിലായിരുന്നു സ്വർണ വിപണി. എന്നാൽ വലിയ വർധനവായിരുന്നു ഈ മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. വില തുടർന്നും കുതിക്കുമെന്ന ആശങ്കയ്ക്കിടെ അപ്രതീക്ഷിതമായി സ്വർണ വില കുറഞ്ഞു. ഏപ്രിൽ നാല് മുതലായിരുന്നു വിലയിടിവ് ഉണ്ടായത്. അന്ന് 1280 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 720 രൂപ കുറഞ്ഞു. ഏപ്രിൽ 7 ന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. എട്ടിന് 480 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ സ്വർണ വില കൂപ്പുകുത്തുമെന്ന പ്രവചനങ്ങൾ ശക്തമായി.

goldratenw

വില 50,000ത്തിലേക്ക് വീണേക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ കൂടി വന്നതോടെ അതിനായുള്ള കാത്തിരിപ്പിലായിരുന്നു പലരും. എന്നാൽ ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ഏപ്രിൽ 9 മുതൽ സ്വർണവില റോക്കറ്റ് പോലെ ഉയർന്നത്. 520 രൂപയുടെ വർധനവായിരുന്നു ഉണ്ടായത്. 10 ന് വിപണിക്ക് കനത്ത ഷോക്ക് നൽകി 2160 രൂപയാണ് പവന് വില കുതിച്ചത്. സർവ്വകാല റെക്കോഡിലാണ് ഇപ്പോൾ സ്വർണ വില

എന്താണ് കാരണം?

യുഎസ്-ചൈന വ്യാപാര യുദ്ധമാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്. ഉയർന്ന ഇറക്കുമതി തീരുവ എർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മേൽ പകര ചുങ്കം ഏർപ്പെടുത്തിയ നടപടി യുഎസ് മരവിപ്പിച്ചെങ്കിലും ചൈനയോട് യാതൊരു ദയയും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല ചൈനയ്ക്ക് മേൽ ഈടാക്കിയ പകരചുങ്കം 104 ശതമാനത്തിൽ നിന്നും 125 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. ആഗോള വിപണിയെ ഈ നീക്കം അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചുവെന്ന് പറയേണ്ടി വരും. ആശങ്ക രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ ഡിമാന്റ് കുത്തനെ ഉയർന്നു. യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയായി.

ഇനിയെങ്ങോട്ട്?

ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ ബാധിക്കുന്നത്. നിലവിൽ സ്വർണം ഔൺസിന് 3175 ഡോളറാണ് വില. നിലവിലെ സ്ഥിതിയിൽ ഇനിയും വില ഉയർന്നേക്കുമെന്നും ഔൺസിന് 3205 ഡോളർ വരെ എത്തിയേക്കുമെന്നുമാണ് പ്രവചനം. ഇത് സ്വർണ വിലയെ തീപിടിപ്പിച്ചേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവന് വില 70,000ത്തിന് മുകളിലേക്ക് കുതിച്ചേക്കും. 75,000 വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതായത് ഒരു പവൻ വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് 80,000 എങ്കിലും നൽകേണ്ടി വരും?

എങ്ങനെ ലാഭം കൊയ്യാം

വില ഉയരുന്ന സാഹചര്യത്തിൽ പലരും സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്നത്. ഇത് തങ്ങൾക്ക് നഷ്ടമാണെന്ന് ജ്വല്ലറി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. യുഎഇ പോലുള്ള രാജ്യങ്ങളിൽ പണിക്കൂലി കുറച്ചുള്ള വിൽപന പൊടിപൊടിക്കുന്നുണ്ടെങ്കിലും ഇവിടെ അത് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നിക്ഷേപമെന്ന നിലയിലല്ല ആഭരണം എന്ന നിലയിലാണ് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 18 കാരറ്റ് ലൈറ്റ് വെയ്റ്റ് ഗോൾഡായിരിക്കും ലാഭകരം. സ്വർണ വില ഉയർന്നതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാന്റ് കൂടുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+