Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവിലയിലെ ആശ്വാസം തുടരുന്നു: മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്നും സ്വർണം വാങ്ങാം

മെയ് മാസത്തില്‍ സർവ്വകാല റെക്കോർഡ് കുറിച്ച സ്വർണ വിലയില്‍ ജൂണില്‍ നേരിയ ആശ്വാസമാണ് കണാന്‍ കഴിയുന്നത്. ഇടക്ക് രണ്ട് ദിവസങ്ങളിലായി എണ്ണൂറിലേറെ രൂപ വർധിച്ചെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് ആയിരത്തിലേറെ രൂപയുടെ ഇടിവാണ് വിലയിലുണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ഇടിവ് സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്തു.

ശനിയാഴ്ച ഒരു പവന്‍ സ്വർണത്തിന് 1520 രൂപയായിരുന്നു കുറഞ്ഞ്. വർഷങ്ങള്‍ക്ക് ശേഷം തന്നെ ഒരു ദിനം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. അതായത് 2020 ഓഗസ്റ്റ് 12ന ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്. അന്ന് 1,600 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 52560 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയിലുമെത്തി.

gold-rate-

ശനിയാഴ്ചത്തെ വർധനവിന് ശേഷം ഞായറാഴ്ച അവധിയും കഴിഞ്ഞും തിങ്കളാഴ്ച വിപണി തുറന്നപ്പോഴും കുറഞ്ഞ് നിരക്കില്‍ തന്നെയാണ് വില്‍പ്പന തുടരുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവോ ഇടിവോ രേഖപ്പെടുത്തിയില്ല. ശനിയാഴ്ചത്ത നിരക്കായ പവന് 52560 രൂപയിലും ഗ്രാമിന് 190 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5470 രൂപയും പവന് 43008 എട്ട് രൂപയുമാണ്.

ചൈനയുടെ നടപടികളായിരുന്നു ശനിയാഴ്ച സ്വർണത്തില്‍ രേഖപ്പെടുത്തിയ അപ്രതീക്ഷിത ഇടിവിനുള്ള പ്രധാന കാരണം. സ്വര്‍ണശേഖരം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തിവയ്ക്കാന്‍ ചൈന പെട്ടെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ അമേരിക്കയില്‍ തൊഴില്‍നിരക്ക് കൂടിയതും ആഗോള വിപമിയില്‍ സ്വർണത്തിന്റെ വിലയിടിവിന് കാരണമായി. ഇതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്.

മെയ് മാസം 20 ന് രേഖപ്പെടുത്തിയ പവന് 55120 രൂപ എന്നതാണ് കേരളത്തില്‍ ഇന്നുവരേയുള്ളതില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ഈ നിലയില്‍ നിന്നാണ് സ്വർണ വില പടിപടിയായി കുറഞ്ഞ് ഈ നിരക്കിലേക്ക് എത്തിയത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ കുറവോടെ 53200 എന്ന നിരക്കിലായിരുന്നു ജൂണ്‍ മാസം കേരളത്തിലെ സ്വർണ വിപണി ആരംഭിച്ചത്. ജൂണ് രണ്ടാം തിയതി വില മാറ്റമില്ലാതെ തുടർന്നു. മൂന്നാം തിയതി 320 രൂപ കുറഞ്ഞതോടെ വില 52880 ലേക്ക് എത്തി.

നാലാം തിയതി 560 രൂപ കൂടിയതോടെ വില 53440 തൊട്ടു. അഞ്ചിന് 160 രൂപ കുറഞ്ഞത് ആശ്വാസമായെങ്കിലും ആറിനും ഏഴിനുമായി 560 രൂപയും 240 രൂപയും വർധിച്ചതോടെ വില 54080 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായും ഇത് മാറി. ഇവിടെ നിന്നുമാണ് ശനിയാഴ്ച വിലയില്‍ 1520 രൂപയുടെ കുറവുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+