Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരിയില്‍ സ്വര്‍ണവില കുതികുതിച്ചു..; ഒറ്റമാസം കൂടിയത് 5000 രൂപയോളം! വില്‍ക്കുന്നവര്‍ക്ക് ലാഭം

കൊവിഡിന് ശേഷം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണവില റെക്കോഡുകള്‍ അടിക്കടി തിരുത്തി കുറിക്കുന്നുണ്ട്. 2025 ലും അതിന് മാറ്റമുണ്ടാകില്ല എന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതുവര്‍ഷത്തിലെ ആദ്യത്തെ മാസം കഴിയുമ്പോള്‍ സ്വര്‍ണവിലയിലുണ്ടായിരിക്കുന്ന മാറ്റം. സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള കുതിപ്പാണ് ജനുവരിയില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.

പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ജനുവരി ഒന്നിന് 57200 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ജനുവരി 31 മാസം അവസാനിക്കുമ്പോള്‍ 61840 എന്ന സര്‍വകാല റെക്കോഡിലേക്കാണ് പവന്‍വില കടന്നത്. 31 ദിവസം കൊണ്ട് 4640 രൂപയാണ് ഒരു പവന് കൂടിയിരിക്കുന്നത്. അതായത് ഒന്നാം തിയതി സ്വര്‍ണം വാങ്ങിയ ആള്‍ 31 -ാം തിയതി വിറ്റിരുന്നു എങ്കില്‍ 4000 രൂപയിലേറെ ലാഭം കിട്ടുമായിരുന്നു എന്ന് സാരം.

Gold Price

ജനുവരിയിലെ ആദ്യത്തെ കുറച്ച് ദിവസങ്ങളിലൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും വില കൂടുകയാണ് ചെയ്തത്. രണ്ടാം തിയതി 57440, മൂന്നാം തിയതി 58080 എന്നിങ്ങനെയായിരുന്നു പവന്‍വില. നാലാം തിയതി സ്വര്‍ണവില താഴേക്കിറങ്ങി 57720 ല്‍ ആയി. പിന്നീട് ഏഴാം തിയതി വരെ ഇതേ നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. അതിന് ശേഷം ഓരോ ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടാകാന്‍ തുടങ്ങി.

ജനുവരി 16 ന് 59000 കടന്ന സ്വര്‍ണവില 60000 എന്ന മാന്ത്രികസംഖ്യയില്‍ ആദ്യമായി തൊടുന്നത് ജനുവരി 22 നാണ്. അന്ന് 60200 ആയിരുന്നു പവന്‍വില. പിന്നീട് ഏറിയും കുറഞ്ഞും കളിച്ചെങ്കിലും 60000 ത്തിന് താഴേക്ക് സ്വര്‍ണം എത്തിയിരുന്നില്ല. മാസാവസാനമായ 31-ാം തിയതി പവന് ആയിരം രൂപയോളം വര്‍ധിച്ചതോടെ 61000 എന്ന മാന്ത്രികസംഖ്യയും സ്വര്‍ണം പിന്നിട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ തിരിച്ചുവരവാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിച്ചത്.

ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി. ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമാകും. എന്നാല്‍ നിലവിലെ സ്ഥിതി തുടരുന്നത് വില വര്‍ധനവിന്റെ വേഗത കുറയ്ക്കാനെങ്കിലും സഹായിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+