സ്വര്‍ണവില വീണ്ടും മുകളിലേക്ക്... ആഭരണം വാങ്ങാന്‍ 70000 മെങ്കിലും ചെലവാകും; ഇന്നത്തെ വില അറിയാം
ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ആഗോള രംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഭരണം എന്നതിനേക്കാളുപരി സ്വര്‍ണത്തെ സുരക്ഷിതമായി നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റങ്ങളെ എല്ലാവരും സാകൂതം നിരീക്ഷിക്കാറുണ്ട്.
കൊവിഡിന് ശേഷം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 ല്‍ സ്വര്‍ണവില റെക്കോഡ് കുതിപ്പാണ് നടത്തിയത്. ഈ വര്‍ഷവും സ്വര്‍ണ വില വലിയ കുതിപ്പാണ് നടത്തുന്നത്. ഇടയ്ക്കിടെ നേരിയ തോതില്‍ വില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ഒരു ഇടിവ് സ്വര്‍ണത്തിന് ഉണ്ടായിട്ടില്ല. ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ 7990 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില 8040 ല്‍ എത്തി. എട്ട് ഗ്രാം സ്വര്‍ണത്തെയാണ് ഒരു പവന്‍ എന്ന് കണക്കാക്കുന്നത്. പവന്‍ വിലയില്‍ എന്ന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 63920 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്ന് 64320 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.
കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷാക്കാലം അവസാനിക്കുന്നതോടെ വിവാഹങ്ങള്‍ സജീവമാകും. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. വിവാഹ ആവശ്യത്തിനായി ആഭരണം രൂപത്തിലാണ് സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന്‍ വിലയേക്കാള്‍ ചുരുങ്ങിയത് 50000 രൂപയെങ്കിലും അധികമായി നല്‍കണം.
ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഈടാക്കും. ഇന്നത്തെ വില അനുസരിച്ച് ഇതെല്ലാം കൂട്ടുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 70000 രൂപയെങ്കിലും ചെലവാകും. സ്വര്‍ണ വില കൂടുന്ന സാഹചര്യത്തില്‍ ജ്വല്ലറികളിലെ പ്രീ ബൂക്കിംഗ് സൗകര്യം ഉപഭോക്താക്കള്‍ സ്വീകരിക്കുന്നതായിരിക്കും ലാഭകരം.
ബുക്ക് ചെയ്യുന്ന വിലയ്ക്ക് ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ഇത്. ബുക്ക് ചെയ്ത ശേഷം വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ ഇതുവഴി സാധിക്കും.












Click it and Unblock the Notifications