Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കത്തിക്കയറി, തൃശൂരിലെ വ്യാപരികൾക്ക് കൊടുത്തത് എട്ടിന്റെ പണി; രക്ഷപ്പെടാനുള്ള വഴി ഇതാണ്

കേരളത്തിന്റെ സ്വർണ തലസ്ഥാനം, അതാണ് തൃശൂർ. ഒരുകാലത്ത് നൂറുകണക്കിന് പരമ്പരാഗത സ്വർണാഭരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന ഇടം. വൈവിധ്യമാർന്ന് ഡിസൈനുകൾ തങ്ങളുടെ ഇശ്ടങ്ങൾക്കനുസരിച്ച് സ്വർണപ്രേമികൾ ഇവിടെ നിന്ന് പണിയിപ്പാക്കാറുണ്ടായിരുന്നു. എന്നാൽ സ്വർണ വില കുതിച്ചതോടെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായത് ഇവിടുത്തെ തട്ടാൻമാർ കൂടിയാണ്. ഒരു കാലത്ത് തിരക്കൊഴിയാത്ത ഇവിടങ്ങളിലേക്ക് ഇപ്പോൾ ആളുകളെത്താൻ മടിക്കുന്നുവെന്ന് ഇവർ പറയുന്നു.

പണ്ടൊക്കെ കാൽ പവനിൽ പോലും ആളുകൾ തങ്ങൾക്ക് ഇഷ്ടമുള്ള ആഭരണങ്ങൾ പണിയിപ്പിച്ചിരുന്നു.
വെപ്പില ഊഷ, ഇളക്കത്താലി, അടുക്കുതാലി, കുഴൽ മോതിരം തുടങ്ങിയ പരമ്പരാഗത ആഭരണങ്ങൾക്കും ഒരുകാലത്ത് ആവശ്യക്കാർ ഏറെയായിരുന്നു. വിവാഹങ്ങൾ പോലുള്ള ആവശ്യങ്ങൾക്കെല്ലാം പ്രധാനമായും ഈ ആഭരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വില കുതിച്ചതോടെ ഇപ്പോൾ ഇത്തരത്തിലുള്ള ആഭരണങ്ങൾ ആളുകൾക്ക് വേണ്ട. 18, 9 കാരറ്റ് ഗോൾഡുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ആളുകൾ ഒഴുകുന്നത്. ഇത് പ്രധാനമായും എത്തുന്നതാകട്ടെ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്.

goldmain2

ഇത്തരത്തിൽ അന്യസംസ്ഥാനങ്ങലിൽ നിന്നുള്ള ആഭരണങ്ങൾ കൂടുതലായി ജ്വല്ലറികൾ ആശ്രയിച്ച് തുടങ്ങിയതോടെ ദ്ദേശീയരായ സ്വർണ്ണപ്പണിക്കാരുടെ ജീവിതം തകിടം മറിഞ്ഞു. പിടിച്ച് നിൽക്കണമെങ്കിൽ മറ്റ് സാധ്യതകൾ കണ്ടെത്തിയേ മതിയാകൂവെന്നാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിൽ
കേരളത്തിലെ സ്വർണാഭരണ നിർമ്മാതാക്കൾ വിപണി ആവശ്യങ്ങൾക്കനുസരിച്ച് ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പൊതു സൗകര്യങ്ങൾ ഒരുക്കാൻ കൂട്ടായ്മ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

പണ്ടെത്തെ കാലത്തെ അപേക്ഷിച്ച് വിൽപ്പനയിലും വാങ്ങലിലും ലിയ വ്യത്യാസങ്ങൾ വന്നുവെന്നാണ് സ്വർണപ്പണിക്കാർ പറയുന്നത്. മുൻപ് ഉപഭോക്താക്കൾ അവരുടെ ബഡ്ജറ്റിന് അനുസരിച്ച് ആഭരണങ്ങൾ ഉണ്ടാക്കുന്നതിനായി തന്നെ പോലുള്ള പണിക്കാരെ സമീപിച്ചിരുന്നു. അവരുടെ മനസിലുള്ള ഡിസൈൻ ഒരുക്കാൻ ശേഷിയുള്ള തൊഴിലാളികളും അന്ന് ധാരാളമായി ഉണ്ടായിരുന്നു', തൃശൂരിലെ സ്വർണപ്പണിക്കാരനായ സൂരജ് എന്നയാളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്
റിപ്പോർട്ട് ചെയ്തു.

' ഇപ്പോൾ ആളുകൾ നേരിട്ട് സമീപിക്കുന്നത് കുറയുന്നു. റീട്ടെയിലർമാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് ഡിസൈൻ തയ്യാറാക്കുന്നത്. വ്യത്യസ്ത ഡിസൈനുകൾ ചെയ്യുന്നതിന് പകരം, യൂണിറ്റുകൾ ഒരൊറ്റ ഉൽപ്പന്നത്തിലാണ് പണി നടത്തുന്നത്. അയാതത് മാല ചെയ്യുന്നവർ മോതിരം ചെയ്യില്ല.
ഇത് പണിയുടെ വേഗത വർദ്ധിപ്പിക്കാനും നല്ല ആഭരണങ്ങൾ ലഭിക്കാനും സഹായിക്കും', സൂരജ് കൂട്ടിച്ചേർത്തു.


മുൻപ് പരമ്പരാഗത സ്വർണ്ണപ്പണിക്കാർക്ക് മാത്രമേ നിശ്ചിത ഭാരത്തിൽ ആഭരണങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പണി അറിയാവുന്ന ആർക്കും
ആഭരണങ്ങൾ ഉണ്ടാക്കാൻ സാധിക്കുനെന്ന് ജുവലറി മാനുഫാക്ചറേഴ്സ് അസോസിയേഷനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ തൊഴിലാളികളുടെ ലഭ്യത കുറവും ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പാരമ്പര്യ സ്വർണപ്പണിക്കാരായ യുവാക്കൾ മറ്റ് തൊഴിൽ തേടി പോകുകയാണ്. സ്വർണ്ണവില തുടർച്ചയായി വർദ്ധിക്കുന്നതിനാൽ, ആളുകൾ പരമ്പരാഗത ഡിസൈനുകൾക്ക് പകരം കനം കുറഞ്ഞ ആഭരണങ്ങളിലേക്ക് മാറുന്നുണ്ടെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.18, 14, 9 കാരറ്റ് ആഭരണങ്ങൾക്കാണ് കേരളത്തിൽ ഇപ്പോൾ വലിയ ഡിമാൻഡ്. പുതിയ തലമുറ ആഭരണങ്ങളെ നിക്ഷേപമായി കാണുന്നില്ല, പകരം ധരിക്കാൻ മാത്രമാണ് അവർ ഇഷ്ടപ്പെടുന്നതെന്നും ഇവർ പറഞ്ഞു.

ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വ്യവസായത്തെ നിലനിർത്താൻ നിർമ്മാതാക്കളെ പ്രാപ്തരാക്കുന്ന ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷൻ. ഈ പദ്ധതിക്ക് ഏകദേശം 18 കോടി രൂപ ചെലവ് വരുമെന്നും കേന്ദ്ര സർക്കാർ ഫണ്ട് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. കൺസോഷ്യം തയ്യാറാകുന്നതോടെ കേരളത്തിലെ ആഭരണ നിർമ്മാണ വ്യവസായത്തിന് അത് വലിയ ബൂസ്റ്റാകുമെന്നും അസോസിയേഷൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+