സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. 2000 രൂപയുടെ കുറവ്; ഇന്ന് തന്നെ വാങ്ങിക്കോ, പുതിയ ഗ്രാം നിരക്ക് അറിയാം
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഒറ്റയടിക്ക് 67000 വും 68000 വും പിന്നിട്ട പവന്‍ വിലയാണ് ഇപ്പോള്‍ താഴേക്ക് വീണിരിക്കുന്നത്. ഏപ്രില്‍ രണ്ട് മുതല്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നയം പ്രാബല്യത്തില്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില വര്‍ധിക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയ താരിഫ് നയത്തില്‍ പലതും ഏപ്രില്‍ 5 മുതല്‍ ആണ് നടപ്പിലാക്കുക.
അതേസമയം പരസ്പര താരിഫുകള്‍ ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളും കോര്‍പ്പറേഷനുകളും സര്‍ക്കാരുകളും അവയോട് പ്രതികരിക്കുമ്പോള്‍ യഥാര്‍ത്ഥ ആഘാതം വളരെ വൈകിയായിരിക്കും അനുഭവപ്പെടുക എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ നല്‍കുന്ന സൂചന. മാത്രമല്ല. സാമ്പത്തിക രംഗത്തെ അനിശ്ചിതത്വത്തിന്റെ സമയങ്ങളില്‍ സ്വര്‍ണം ഒരു അഭയകേന്ദ്രമായി പ്രവര്‍ത്തിക്കും.

അതിനാല്‍ തന്നെ സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. ഇതായിരിക്കാം സ്വര്‍ണവിലയില്‍ ഇപ്പോഴുണ്ടായ ഇടിവ് കാരണം എന്നാണ് വിവരം. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം..
കേരളത്തില്‍ ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 8400 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 6310 രൂപയായി താഴ്ന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം ഇന്നലെ 67200 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇന്ന് പവന്‍ സ്വര്‍ണത്തിന് 66480 രൂപയായി കുറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇടിഞ്ഞത് 720 രൂപയാണ്.
മാര്‍ച്ച് 31 ന് 67400 രൂപയും ഏപ്രില്‍ ഒന്നിനും രണ്ടിനും 68080 രൂപയും ആയിരുന്നു സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോഡായ 68480 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇതില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് വീണിരിക്കുന്നത്. ഇന്നലെ 1280 രൂപയും ഇന്ന് 720 രൂപയും പവന് കുറഞ്ഞതോടെ രണ്ട് ദിവസം കൊണ്ട് രണ്ടായിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഇത്. വിവാഹ ആവശ്യത്തിന് സ്വര്‍ണം ആഭരണമായാണ് വാങ്ങിക്കുക. അതിനാല്‍ തന്നെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. പല ജ്വല്ലറികളും വ്യത്യസ്ത തരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്.
ഉയര്‍ന്ന ഡിസൈനുള്ള ആഭരണങ്ങള്‍ക്ക് വലിയ തുക പണിക്കൂലിയായി നല്‍കേണ്ടി വരും. അതേസമയം വിവാഹ പര്‍ച്ചേസുകള്‍ക്ക് ഏകീകൃതമായ പണിക്കൂലി വാഗ്ദാനം ചെയ്യുന്ന ജ്വല്ലറികളുമുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന വിലയിടിവിന്റെ നേട്ടം കൊയ്യണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് കൊണ്ട് ആഭരണം വാങ്ങണം.












Click it and Unblock the Notifications