'സ്വർണ വില മൂക്കും കുത്തി 86,000ത്തിലേക്ക് വീഴും': ന്യൂയറിൽ കാത്തിരിക്കുന്നത് സർപ്രൈസ്?
സ്വർണ വില കേരളത്തിൽ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 101,880 രൂപയും ഗ്രാമിന് 12,735 രൂപയുമാണ് രേഖപ്പെടുത്തിയത്. സ്വർണത്തിൻ്റെ പോക്ക് എങ്ങോട്ടാണെന്ന് അന്തംവിട്ടിരിക്കുകയാണ് ആഭരണപ്രേമികൾ.
ആഗോള വിപണിയിൽ വില കുതിക്കുന്നതാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില ഔണ്‍സിന് 4480 ഡോളൾ കടന്നിരിക്കുകയാണ്.ഇനി വില കുറയുമോ എന്ന് മാത്രമാണ് ആഭരണപ്രേമികൾക്ക് അറിയേണ്ടത്. ഇപ്പോഴിതാ വിലയിടിയാൻ സാധ്യതയുണ്ടെന്ന ആശ്വാസം പങ്കിടുകയാണ് ഓൾ ഇന്ത്യ ജെം & ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) സ്ഥാപകാംഗവും മുൻ ചെയർമാനുമായ അനന്ത പത്മനാഭൻ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

2026 ന്റെ തുടക്കത്തിൽ വിലയിൽ 10-15 ശതമാനം തിരുത്തൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് കഴിയുന്നതോടെ വിപണി സാധാരണ നിലയിലേക്ക് പോകുമെന്നും വില കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലോകമെമ്പാടും പലിശ നിരക്കുകൾ കുറയുന്നതുകൊണ്ടാണ് സ്വർണവില തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നത്. പ്രമുഖ സെൻട്രൽ ബാങ്കുകൾ സാമ്പത്തിക നയം ലഘൂകരിക്കുകയാണ്. ബ്രിട്ടീഷ് ബാങ്ക് കഴിഞ്ഞ ദിവസം പലിശ നിരക്കുകൾ കുറച്ചു, അടുത്ത മാസം അമേരിക്കയിലും ഇത് സംഭവിക്കും. ഇതെല്ലാം സ്വർണവില ഉയർത്തുന്ന നിരവധി ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു', അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് അവധിക്കാലമായതിനാൽ വ്യാപാരം കുറവാണ്. വിലകളിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ജനുവരി 3 അല്ലെങ്കിൽ 4 ഓടെ സാധാരണ നിലയിലുള്ള വിപണി പങ്കാളിത്തം തിരിച്ചെത്തുമ്പോൾ മാത്രമേ വ്യക്തമായ ഒരു പ്രവണത ദൃശ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മാസങ്ങളിൽ വിലയിലൊരു തിരുത്തലിന് സാധ്യതയുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 'എന്തിനും ഉയർച്ച ഉണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും. അടുത്ത രണ്ട് മാസത്തേക്ക് വിലയിൽ തിരുത്തൽ ഉണ്ടാകാം. റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലൂടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് ചർച്ചകളും സ്വർണ വിലയെ സ്വാധീനിക്കും. ഇതിലെല്ലാം അനുകൂല നടപടികളുണ്ടായാൽ സ്വാഭാവികമായും സ്വർണ വില കുറയും.
അത്തരത്തിലൊരു തിരുത്തൽ ഉണ്ടായാൽ 10 മുതൽ 15 ശതമാനം വരെ വില ഇടിഞ്ഞേക്കും, അല്ലാതെ വലിയൊരു ഇടിവ് ഇനി പ്രതീക്ഷിക്കരുത്. ( നിലവിലെ വിലയിൽ നിന്നും 15 ശതമാനം ഇടിഞ്ഞാൽ കേരളത്തിൽ ഏകദേശം 86000 രൂപയിലേക്ക്) ആദ്യ മൂന്ന് മാസത്തിനുള്ളിൽ അതായത് ഏപ്രിൽ വരെയായിരിക്കും ഈ മാറ്റങ്ങൾ. ഇതിനപ്പുറം പോകുമെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വിലകളെ രൂപയുടെ വിനിമയ നിരക്ക് കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"അമേരിക്കയും ഇന്ത്യയും തമ്മിൽ ഒരു ധാരണയിലെത്തിയാൽ രൂപ ശക്തിപ്പെടും.സ്വർണവിലയും ഡോളറും താഴുന്നില്ലെങ്കിൽ പോലും, രൂപയ്ക്ക് 4-5% വരെ മൂല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് വലിയൊരു വ്യത്യാസം സൃഷ്ടിക്കും. രാജ്യം സ്വർണത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് വിനിമയ നിരക്കിന്റെ സ്വാധീനം വർദ്ധിപ്പിക്കും. നമ്മുടെ രാജ്യത്ത് സ്വർണ്ണ ഖനനമില്ല. ഓരോ ഗ്രാമും ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണ വില കൂടുകയാണ്',അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി, വില വർധനയും രൂപയുടെ മൂല്യം ഇടിഞ്ഞതും കാരണം വിൽപ്പന 50% ത്തിൽ താഴേക്ക് പോയി. ഉത്സവകാലമായിട്ട് കൂടി സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ല. ഇനി വാങ്ങാനെത്തുന്നവർ തന്നെ പുതിയ സ്വർണം വാങ്ങുന്നില്ല, പകരം പഴയ സ്വർണം മാറ്റിയെടുക്കുകയാണ്. വിവാഹാവശ്യങ്ങൾക്കാണ് നിലവിൽ പുതിയ വാങ്ങലുകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിയിലും കാര്യമായ ഇടിവുണ്ടായി. നവംബറിൽ ഇറക്കുമതി 60% ലധികം കുറഞ്ഞു. ഈ മാസവും ഇത് സമാനമായിരിക്കും. ഈ സാമ്പത്തിക വർഷം ഇറക്കുമതി 25-നും 40 ശതമാനം ഇടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിലയിൽ ഒരു തിരുത്തൽ സംഭവിച്ചാൽ ആവശ്യകത വീണ്ടും ഉയരും, പ്രത്യേകിച്ചും വിവാഹ സീസണിൽ. 10-15% കുറഞ്ഞാൽ പോലും ആളുകൾ വാങ്ങാൻ തയ്യാറാകും. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെ ഭൗതികമായ ഡിമാൻഡ് ഇപ്പോഴും ദുർബലമാണ്. ദുബായ്, സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം സ്വർണ കച്ചവടം മന്ദഗതിയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 75-80% വില വർധിച്ചതിനാൽ 12 മാസത്തിനുള്ളിൽ ഇരട്ടി വില നൽകാൻ പലർക്കും സാധിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications