Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തെ വിട്ടേക്കൂ; ഓരോ ദിവസവും വില കുതിക്കുകയാണ്... ഇന്നും വര്‍ധിച്ചു, പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഓരോ ദിവസവും വില ഉയരുന്നത് ഉപഭോക്താക്കളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു. കുറഞ്ഞാലും വന്‍ ഇടിവുണ്ടാകില്ല എന്നാണ് വിവരം. അതേസമയം, പണം കൈവശമുള്ളവര്‍ വില കൂടിയാലും സ്വര്‍ണം വാങ്ങി വയ്ക്കുന്നതാണ് നല്ലത്. ഭാവിയില്‍ വില കൂടുമെന്ന് ഉറപ്പുള്ള ഏക ലോഹമാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ ലാഭം കൊയ്യാനാകും.

സെപ്തംബര്‍ പകുതി കഴിഞ്ഞാല്‍ സ്വര്‍ണവില പരിധി വിട്ട് പറക്കുമെന്ന് നേരത്തെ വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണം പലിശ നിരക്ക് കുറഞ്ഞത് മാത്രമല്ല. അറിയാം പുതിയ സ്വര്‍ണവില സംബന്ധിച്ചും എന്തുകൊണ്ട് വില കൂടുന്നു എന്നതിനെ കുറിച്ചും...

goldprice-september23

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും കൂടി. 55840 രൂപയാണ് ഇന്ന് ഒരു പവന് നല്‍കേണ്ടത്. ഗ്രാമിന് 6980 രൂപയും. കേരളത്തില്‍ റെക്കോര്‍ഡ് വിലയാണിത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5785 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയില്‍ തുടരുകയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2628 ഡോളര്‍ എന്ന വിലയിലേക്ക് കുതിച്ചിട്ടുണ്ട്. വില കൂടിയ സാഹചര്യത്തില്‍ ഒരുഭാഗത്ത് വിറ്റഴിച്ച് ലാഭം കൊയ്യുന്നവരും ഏറെയാണ്. വന്‍തോതില്‍ വിറ്റഴിക്കല്‍ സംഭവിച്ചാല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. എന്നാല്‍ പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ തര്‍ക്കം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു എന്നാണ് മനസിലാക്കുന്നത്. പലസ്തീനില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയ ഭീതി ഇപ്പോള്‍ ലബ്‌നാനിലേക്കും എത്തി. ഇസ്രായേലിന്റെ നീക്കങ്ങള്‍ മേഖലയില്‍ അശാന്തി പരത്തിയിട്ടുണ്ട്. ഇതോടെയാണ് നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. കൂട്ടമായി ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം വാങ്ങുന്നതോടെ സ്വര്‍ണവില കുതിക്കുകയാണ്.

ക്രൂഡ് ഓയില്‍ വിലയും ഓരോ ദിവസവും വര്‍ധിച്ചുവരുന്നു എന്നതാണ് വിപണിയിലെ മറ്റൊരു മാറ്റം. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണിത്. നേരത്തെ ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറില്‍ താഴെ ആയിരുന്ന വില ഇപ്പോള്‍ 75 ഡോളറില്‍ എത്തിയിരിക്കുന്നു. എണ്ണ വില ക്രമാതീതമായി ഉയരുന്നത് വിപണിയെ മൊത്തം ബാധിക്കും.

ഡോളര്‍ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 100.79 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ 83.58 എന്ന നിരക്കിലാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 61000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഡിസൈന്‍ കൂടിയ ആഭരണമാണെങ്കില്‍ വില ഇനിയും വര്‍ധിക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഗ്രാമിന് 54000 രൂപയ്ക്ക് അടുത്തുവരെ ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+