കേരളത്തിലെ സ്വർണ വില പവന് 66000 രൂപയിലെത്തും: ഡിസംബറില്‍ സ്വർണവിലയില്‍ സംഭവിക്കാന്‍ പോകുന്നത്
സ്വർണവിലയില്‍ വ്യാഴാഴ്ച റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. അമേരിക്കയിലെ ട്രംപിന്റെ വിജയമായിരുന്നു സ്വർണത്തിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമായത്. റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വില താഴേക്ക് ഇറങ്ങാന്‍ തുടങ്ങുകയാണെന്ന പ്രതീക്ഷയും ഇതോടൊപ്പം ഉയർന്നു. എന്നാല്‍ ആ പ്രതീക്ഷ ആർക്കും വേണ്ടെന്നാണ് വിപണി വിദഗ്ധർ വ്യക്തമാക്കുന്നത്. അതായത് സ്വർണ വില വീണ്ടും മുകളിലേക്ക് ഉയരാനാണ് സാധ്യത.
നവംബർ മാസത്തിലും സ്വർണം റെക്കോർഡുകള്‍ തകർക്കുമെന്നാണ് വെൽത്ത് ട്രേസിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമായ ഡഗ് കാരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ വളരെ ഉയർന്ന കമ്മിയും കടവും കാരണം സ്വർണ്ണം ഇനിയും ഉയരുമെന്ന് ഞാൻ വിശ്വസിക്കുന്നു." ഡഗ് കാരി. പേപ്പർ കറന്‍സികളുടെ മൂല്യം ഇടിയുന്നതും സ്വർണത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറയുന്നു.

ട്രംപിന്റ വിജയത്തിന് പിന്നാലെ ഡോളർ കരുത്താർജ്ജിച്ചെങ്കിലും അത് ദീർഘകാലത്തേക്ക് തുടരാന്‍ സാധ്യത്തിയില്ല. അതോടൊപ്പം തന്നെ സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളും വില വർധനവിന് അനുകൂലമായി തുടരുകയാണ്. അതായാത് പശ്ചിമേഷ്യയിലേയും യൂറോപ്പിലേയും സംഘർഷ സാഹചര്യങ്ങള്‍ക്ക് ഇപ്പോഴും അയവൊന്നും വന്നിട്ടില്ല, ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസത്തേത് പോലെ നവംബറിലും സ്വർണ വില മുകളിലേക്ക് തന്നെ പോയേക്കും.
സ്വർണ്ണത്തിൻ്റെ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്‌വ്യവസ്ഥയിലെ തുടർച്ചയായ വളർച്ച ഡിമാൻഡ് വർദ്ധിപ്പിച്ചേക്കും. ഡിമാന്‍ഡ് വർധിക്കുന്നതിനോടൊപ്പം സ്വാഭാവികമായും വിലയും ഉയരും. മാസത്തിന്റെ ആദ്യപകുതിയില്‍ സ്വർണ വില സ്ഥിരത കൈവരിച്ചേക്കാമെങ്കിലും അവസാനത്തോട് അടുക്കുമ്പോഴായിരിക്കും വർധനവ് പ്രകടമായിരിക്കുകയെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിലേത് അടക്കമുള്ള സെന്‍ട്രല്‍ ബാങ്കുകളും വന്‍ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്റെ വില ട്രോയ് ഔണ്‍സിന് 2800 ഡോളറിലേക്ക് എത്തുമെന്നാണ് അനുമാം. ഈ നിരക്ക് അധികം വൈകതെ തന്നെ 3000 ഡോളറിലേക്കും എത്തിയേക്കും. 2800 ഡോളറിലേക്ക് എത്തിയാല്‍ കേരളത്തില്‍ സ്വർണ വില പവന് 66000 രൂപയും 3000 രൂപയിലെത്തിയാല്‍ പവന് 70000 രൂപയിലേക്കും എത്താനായിരിക്കും സാധ്യത.
വെള്ളിയാഴ്ച കേരളത്തിലെ സ്വർണ വില പവന് 58280 രൂപയായിരുന്നു. 680 രൂപ കൂടിയതോടെയാണ് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില ഈ തോതിലേക്ക് എത്തിയത്. ഗ്രാമിന് 85 രൂപ വർധിച്ച് 7285 ലേക്കുമെത്തി. 24 കാരറ്റിന് 728 രൂപ വർധിച്ച് പവന് 63576 ലും 18 കാരറ്റിന് 560 രൂപ വർധിച്ച് 47688 രൂപയിലുമായിരുന്നു ഇന്നലത്തെ വില്‍പ്പന.
നവംബറിന്റെ ആദ്യ ആഴ്ചയിലെ വില നിലവാരം എടുക്കുകയാണെങ്കില്‍ സ്വർണപ്രേമികളെ സംബന്ധിച്ച് വലിയ ആശ്വാസത്തിന്റേതായിരുന്നു. ആദ്യത്തെ ആഴ്ചയില്‍ മാത്രം ആകെ 2040 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഇടിവ് നേരിട്ടത് വ്യാഴാഴ്ചയായിരുന്നു. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.












Click it and Unblock the Notifications