സ്വർണ വില: കൂടുന്നതിന് മുമ്പ് വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ.. മാസത്തില്‍ ആദ്യമായി വില ഇടിഞ്ഞു
തിരുവനന്തപുരം: ഫെബ്രുവരിയുടെ ആദ്യ രണ്ട് ദിവസങ്ങളിലും സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നാം തിയതിയും രണ്ടാം തിയതിയുമായി 120 രൂപ വീതം വർധിച്ചതോടെ പവന്റെ വില 46,460യിലെത്തി. കേന്ദ്ര ബജറ്റില്‍ സ്വർണത്തിന് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകാതിരുന്നതും വില വർധനവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന നിർദ്ദേശമടക്കം നിരവധി ആവശ്യങ്ങൾ സ്വർണ്ണ വ്യാപാര മേഖല സർക്കാറിന് മുന്നില്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട ഒരു കാര്യവും പരിഗണിക്കപ്പെടാതെയായിരുന്നു കേന്ദ്രത്തിന്റെ ബജറ്റ് അവതരണം. ഇതോടെ വില ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സ്വർണ പ്രേമികള്‍ക്ക് ആശ്വാസമായി മാസത്തില്‍ ആദ്യമായി സ്വർണ വില കുറഞ്ഞിരിക്കുകയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 46480 രൂപയായി. കഴിഞ്ഞ ദിവസത്തെ വില 46640 രൂപയായിരുന്നു. 20 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5830 രൂപയില്‍ നിന്നും 5810 രൂപയായി.
22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റിന് 176 രൂപ കുറഞ്ഞ് 50704 രൂപയായി. കഴിഞ്ഞ ദിവസത്തെ വില 50880 രൂപയായിരുന്നു. 18 കാരറ്റിന് സ്വർണത്തിന് പനവ് 128 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ദിവത്തെ 38160 രൂപയില്‍ നിന്നും 38032 രൂപയായി ഇടിഞ്ഞു.
ജനുവരിയില്‍ പവന് 46840 രൂപ എന്ന നിരക്കിലായിരുന്ന സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 160 രൂപ ഉയർന്നതോടെ വില 47000 രൂപയായി. മാസത്തിലെ എന്നല്ല 2024 തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ജനുവരി 9 നും 10 നും 17 നും 19 നും വിലല 46160 രൂപയിലേക്ക് എത്തിയിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ.
സ്വർണവിലയില്‍ പുതിയ റെക്കോർഡുകള്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു 2023 കഴിഞ്ഞ് പോയത്. 2023ൽ 15 ശതമാനാണ് സ്വർണ വില വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു. അതായത് സ്വർണം ഇപ്പോഴും ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായി നിലനില്‍ക്കുന്നു.












Click it and Unblock the Notifications