Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ വന്‍ വർധനവ്: സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ്, ഈ മാസത്തെ ഉയർന്ന വിലയില്‍

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിലെ വന്‍ കുതിപ്പ്. 22 കാരറ്റ് സ്വർണത്തിന് പവന് 400 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ പവന് 44480 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 50 രൂപ വർധിച്ച് 5560 എന്ന നിരക്കിലേക്കുമെത്തി. ഇതോടെ ഈ മാസം സ്വർണ വില പുതിയ റെക്കോർഡും കുറിച്ചു. ആഗോള വിപണയിലെ വില വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്.

നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം കഴിഞ്ഞ ദിവസം നേരിയ വർധനവ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഇതോടെ വിപണി വില 5510 രൂപയായായി. പവന് 80 രൂപ വർധിച്ച് 44,080 രൂപയിലേക്കുമെത്തി.

goldrate-

22 കാരററിന് സമാനമായ രീതിയില്‍ 24 കാരറ്റ് സ്വർണത്തിലും ഇന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് 24 കാരറ്റിന് ഇന്ന് വർധിച്ചത്. ഇതോടെ പവും ഗ്രാമിനും യഥാക്രമം 6065, 48250 എന്നായി വില. കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6010 രൂപയും പവന് 48520 രൂപയുമായിരുന്നു വില.

പവന് 43320 എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. ജൂൺ മൂന്നിന് വില 43,240 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില തുടർച്ചയായി വർധിക്കുകയായിരുന്നു. ഈ നിലയിലാണ് വില മുന്നോട്ട് പോകുന്നതെങ്കില്‍ മെയ് മാസത്തെ റെക്കോർഡ് നിരക്ക് ഭേദിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം,

മെയ് മാസം അഞ്ചാം തിയതിയായിരുന്നു സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇവിടെ നിന്നും ഇടിഞ്ഞ സ്വർണം ജൂണ്‍ ആദ്യ വാരത്തോടെ 43320 എന്ന നിലയിലേക്കും എത്തി. ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുകയറികൊണ്ടിരിക്കുകയാണ്. ഇന്നലെ വില ഔണ്‍സിന് 30 ഡോളറോളം ഉയർന്ന് 1986 ലേക്ക് എത്തി.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ പരിഗണിച്ചാണ് പ്രധാനമായും കേരളത്തിൽ സ്വർണ വില നിർണയം. ഡോളറിനെതിരെ 82 .04 ആണ് ഇന്നലത്തെ രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ മേയ് ആദ്യവാരം രാജ്യാന്തര വില 2,077 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് കേരളത്തിലും സ്വർണ വില റെക്കോർഡ് ഭേദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+