Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞു; വലിയ നേട്ടം ലഭിക്കാത്തതിന് കാരണം ഇതാണ്, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയിലെ ഇടിവിന് പിന്നാലെയാണ് കേരളത്തിലും വില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വലിയ ഇടിവ് ഉണ്ടെങ്കിലും ഇന്ത്യയിലെ വിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഡോളര്‍ കരുത്ത് കൂടിയതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് ഇതിന് കാരണം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു.

പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി നികുതി ചുമത്തിയതാണ് തിരിച്ചടിയായത്. നിര്‍ണായകമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നുവരികയാണ്. നികുതി കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി കുറയ്ക്കാന്‍ ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ എങ്ങനെയാണ് സമവായം രൂപപ്പെടുക എന്നാണ് അറിയേണ്ടത്.

gold price kerala july31

രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമാകും ഉണ്ടാകുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനം അമേരിക്കയിലേക്കാണ്. മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന വസ്തുക്കള്‍ സംസ്‌കരിച്ച് നാല് ശതമാനം കയറ്റുമതിയും അമേരിക്കയിലേക്ക് നടക്കുന്നുണ്ട്. ഇതിനെല്ലാം തിരിച്ചടി നേരിടാന്‍ പോകുന്നു എന്നതാണ് വെല്ലുവിളി.

ഉയര്‍ന്ന നികുതി നല്‍കി അമേരിക്കയില്‍ ഇറക്കുമ്പോള്‍ ഇന്ത്യന്‍ ചരക്കുകളുടെ വില കൂടുകയും ആവശ്യക്കാരില്ലാതെ വരികയും ചെയ്യും. കയറ്റുമതി പ്രതിസന്ധിയിലായാല്‍ ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയുമായി ഉടക്കി നില്‍ക്കുന്ന വേളയില്‍ തന്നെ പാകിസ്താനില്‍ ക്രൂഡ് ഓയില്‍ ഖനനത്തിന് ഒരുങ്ങുകയാണ് അമേരിക്ക. ഇക്കാര്യം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയായി. ഒരു പവന് 320 രൂപ താഴ്ന്ന് 73360 രൂപയിലെത്തി. 18 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7525 രൂപയിലെത്തി. 14 കാരറ്റിന് 5860 രൂപയും 9 കാരറ്റിന് 3775 രൂപയുമാണ് ഇന്നത്തെ ഗ്രാം വില. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 121 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3295 ഡോളറാണ് പുതിയ നിരക്ക്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് സ്വര്‍ണവില ആഗോള വിപണിയില്‍ വലിയ തോതില്‍ കുറഞ്ഞത്. 3265 ഡോളര്‍ വരെ കുറഞ്ഞ ശേഷം വീണ്ടും ഉയരുകയാണ് ചെയ്തത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവിലയില്‍ വന്ന കുറവിന്റെ ഗുണം ലഭിക്കാതെ പോയത്. 87.63 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം. ഡോളര്‍ സൂചിക കരുത്ത് കൂട്ടി 99.77 ആയി.

പലിശ നിരക്ക് കുറയാതെ വരുന്നതോടെ സ്വര്‍ണവില ഇടിയേണ്ടതാണ്. ആ ഇടിവ് രാജ്യാന്തര വിപണിയില്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ വലിയ ചുങ്കം ചുമത്തിയതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. ഡോളര്‍ മൂല്യവും കൂടി. ഇതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 73 ഡോളര്‍ പിന്നിട്ടു. ഏറെ നാള്‍ക്ക് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+