സ്വര്‍ണവില വീണ്ടും കുറഞ്ഞു... വാങ്ങാന്‍ സമയമായില്ല, ഇന്ന് ബുക്ക് ചെയ്താല്‍ നേട്ടം..!
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ആഗോള വിപണിയിലെ ഇടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗസ്റ്റ് എട്ടിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 75760 രൂപ എന്ന നിരക്കിലായിരുന്നു പവന്‍ സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇതോടെ ആഗോള - ആഭ്യന്തര വിപണികളില്‍ സ്വര്‍ണ വില പിടിവിട്ട് കുതിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ തൊട്ടടുത്ത ദിവസം തൊട്ട് സ്വര്‍ണ വില കുറയാന്‍ തുടങ്ങി. പിന്നീട് ആഗസ്റ്റ് 20 വരെ സ്വര്‍ണ വില താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ 73440 ലേക്ക് പവന്‍ വില എത്തിയത്. ഇന്നലെ വീണ്ടും സ്വര്‍ണവില കൂടിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയതോടെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ശ്വാസം നേരെ വീണിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9230 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9215 രൂപയായി. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. കേരളത്തില്‍ പൊതുവെ പവന്‍ കണക്കിലാണ് സ്വര്‍ണം വാങ്ങിക്കാറുള്ളത്. ഇന്നത് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 120 രൂപയാണ്. ഇതോടെ ഇന്നലെ 73840 രൂപയായിരുന്ന പവന്‍ പൊന്നിന് ഇന്ന് 73720 രൂപയായി വില കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 73200 രൂപ രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നാം തിയതിയായിരുന്നു. അതേസമയം ഇപ്പോള്‍ സ്വര്‍ണം വാങ്ങിയില്ലെങ്കിലും ബുക്ക് ചെയ്ത് വെക്കുന്നത് നല്ലതാണ്. ജ്വല്ലറികളിലെ പ്രീ ബുക്കിംഗ് സംവിധാനം ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് അധികം ബാധ്യതയില്ലാതെ രക്ഷിക്കുന്ന ഒന്നാണ്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങിക്കാം.
വില കൂടിയാലും ബുക്ക് ചെയ്യുന്ന ദിവസത്തെ വില കൊടുത്താല്‍ മതി. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും വാങ്ങിക്കാം. വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ഈ സ്‌കീം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അതേസമയം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ഇപ്പോഴും അപ്രാപ്യമായ നിലയില്‍ തന്നെയാണ്.
അതേസമയം വെള്ളിയാഴ്ച രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞു. കൂടാതെ യുഎസ് ഫെഡ് ചെയര്‍ ജെറോം പവല്‍ ജാക്സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ നടത്തിയ പ്രസംഗത്തിന് മുന്നോടിയായി സ്വര്‍ണം ജാഗ്രത പാലിച്ചു.
എംസിഎക്‌സ് ഒക്ടോബര്‍ 3 ലെ സ്വര്‍ണ കരാറുകള്‍ രാവിലെ 9:15 ഓടെ 0.12 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 99,311 രൂപ ആയി. എംസിഎക്‌സ് സില്‍വര്‍ സെപ്റ്റംബര്‍ 5 ലെ കരാറുകള്‍ 0.15 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 1,13,536 രൂപ ആയി. ഡോളര്‍ സൂചിക സെഷനില്‍ ഏകദേശം 0.15 ശതമാനം ഉയര്‍ന്നു, രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു വ്യാപാരം. ഇത് മറ്റ് കറന്‍സികളില്‍ ബുള്ളിയനെ വിലയേറിയതാക്കി.
ബുള്ളിയന്റെ ആവശ്യകതയെ ബാധിച്ചു. ജാക്സണ്‍ ഹോളില്‍ പവല്‍ നടത്തുന്ന പ്രസംഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കുന്നതിനാല്‍, ഫെഡ് ചെയര്‍ എന്ന നിലയില്‍ ജാക്സണ്‍ ഹോള്‍ നടത്തുന്ന അവസാന പ്രസംഗമാണിത്. സെപ്റ്റംബറില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള പവലിന്റെ സൂചനകള്‍ സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകും.












Click it and Unblock the Notifications