Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ പൊന്ന് ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇന്ന് രാവിലെ വിപണി തുറക്കുമ്പോഴും സംഭവിച്ചത്. ആഗോള സ്വര്‍ണ വിപണിയിലും ഇന്ന് വില താഴേക്ക് വീണിട്ടുണ്ട്. ഇത് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണത്തിന് ഇന്ന് വില കുറയാന്‍ കാരണമായിരിക്കുന്നത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലുള്ള യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഓഗസ്റ്റ് 14-ലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വിലയേറിയ ലോഹങ്ങളുടെ വിലയില്‍ ഇടിവുണ്ടായി. കേരളത്തിലെ ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ നമുക്ക് പരിശോധിക്കാം.

Gold Rate

സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 14080 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 14015 രൂപയായി. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 14220 രൂപയായിരുന്നു ഗ്രാം സ്വര്‍ണത്തിന്റെ വില. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 112120 രൂപയായി.

ഇന്നലെ ഉച്ചയ്ക്ക് 112640 രൂപയായിരുന്നു പവന്‍ നിരക്ക്. ആഗസ്റ്റ് മാസത്തില്‍ പൊതുവേ സ്വര്‍ണം ഉണര്‍വിലാണ്. ഇടയ്ക്ക് നേരിയ ഇടിവുണ്ടായതൊഴിച്ചാല്‍ സ്വര്‍ണവില കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മുകളിലേക്ക് കുതിക്കുകയാണ് എന്ന് പറയാം. അതേസമയം ആഗോള വിപണിയില്‍ രാവിലെ നടന്ന വ്യാപാരത്തില്‍ കോമെക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.01 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,375.60 ഡോളറിലെത്തി.

വെള്ളി 1.34 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 64.120 ഡോളറിലുമാണ് വ്യാപാരം നടന്നത്. ഇന്നലെ വൈകുന്നേരത്തെ നിരക്ക് ഔണ്‍സിന് 4,373.00 ഡോളറായിരുന്നു. പ്ലാറ്റിനം വില 1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,700.60 ഡോളറിലെത്തി. പല്ലാഡിയം 0.3 ശതമാനം താഴ്ന്ന് 1,303.25 ഡോളറിലുമായി. വിലയേറിയ ലോഹങ്ങളുടെ വിപണിയില്‍ പൊതുവായ സമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 4 - ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഈ രണ്ട് ലോഹങ്ങളും വ്യാപാരം നടത്തിയത്.

എംസിഎക്‌സിലെ ആഭ്യന്തര ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഒക്ടോബര്‍ കരാര്‍ വ്യാഴാഴ്ച 0.06 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,53,373 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ആഭ്യന്തര സ്‌പോട്ട് സ്വര്‍ണവില 10 ഗ്രാമിന് 1,52,368 രൂപ എന്ന നിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കി. യു എസ് ഉപഭോക്തൃ വില സൂചിക 3.4 ശതമാനമായി രേഖപ്പെടുത്തി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്തുള്ളതായിരുന്നു.

സമീപകാല മുന്നേറ്റത്തിനിടെ കുറഞ്ഞ പണപ്പെരുപ്പ നിരക്ക് എന്ന സാധ്യത സ്വര്‍ണവിലയില്‍ നേരത്തെ തന്നെ പ്രതിഫലിച്ചിരുന്നതിനാല്‍, ഈ ഫലം പുറത്തുവന്നതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നു.

'ഇനിമുതല്‍, യു എസ് ഡോളര്‍, ക്രൂഡ് ഓയില്‍ വില, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നുള്ള പുതിയ സൂചനകളാകും വിപണി ഉറ്റുനോക്കുക,' എല്‍കെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി വിഭാഗം വൈസ് പ്രസിഡന്റും റിസര്‍ച്ച് അനലിസ്റ്റുമായ ജതിന്‍ ത്രിവേദി പറഞ്ഞു. സ്വര്‍ണവില 1,52,000 മുതല്‍ 1,52,500 രൂപ വരെയുള്ള നിലവാരത്തില്‍ തുടരുമെന്നും, 1,55,500 മുതല്‍ 1,56,000 രൂപ വരെയുള്ള നിലവാരം തൊട്ടടുത്ത റെസിസ്റ്റന്‍സ് സോണ്‍ ആയിരിക്കുമെന്നും വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+