Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ വീണ്ടും ഇടിവ്: വരും ദിവസങ്ങളിലും പ്രതീക്ഷ, ഈ മാസം ഇതുവരെ കുറഞ്ഞത് ഇത്രയും രൂപ

കൊച്ചി: സ്വർണ വിലയില്‍ വലിയ കുതിപ്പ് കണ്ട മാസമായിരുന്നു മേയ്. സംസ്ഥാനത്ത് സർവ്വകാല റെക്കോർഡില്‍ വരെ കഴിഞ്ഞ മാസം സ്വർണം വിലയെത്തി. ആഗോള രംഗത്തെ ചലനങ്ങളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണം മുന്നേറിയതോടെ ജൂണ്‍ മാസത്തിലും വിലയില്‍ വലിയ വർധനവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ആ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഈ മാസത്തില്‍ ഇന്നുള്‍പ്പടെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞ് 44,000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തി 5,500 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പവന് 44080 രൂപ എന്ന നിരക്കിലായിരുന്നു ഈ ദിവസങ്ങളിലെ വില്‍പ്പന.

gold-rate

വെള്ളിയാഴ്ച പവന് 320 രൂപ വർധിച്ചതോടെയാണ് സ്വർണ വില 44080 രൂപ എന്ന നിരക്കിലേക്ക് എത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുമായി മാറി ഇത്. 24 കാരറ്റ് സ്വർണത്തിനും ഇന്ന് നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പവന് 56 രൂപ കുറഞ്ഞ് 48000 രൂപയിലും ഗ്രാമിന് 7 രൂപ കുറഞ്ഞ് 6000 രൂപയിലുമാണ് 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില്‍പ്പന.

മേയ് മാസം അഞ്ചിനായിരുന്നു സ്വർണ വില റെക്കോർഡ് നിരക്കായ പവന് 45760 എന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ അവിടെ നിന്നും ഏറ്റക്കുറച്ചിലോടെ സ്വർണം പതിയെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44560 രൂപയും ഗ്രാമിന് 5570 രൂപയുമായിരുന്നു വില.

ജൂൺ 2 ന് സ്വർണ വിപണിയില്‍ 240 രൂപയുടെ വർധനവുണ്ടായി. ഇതോടെ വില പവന് 44800 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. പതിനഞ്ചാം തിയതി 44000 ല്‍ താഴെയെത്തിയ സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. പവന് 43760 എന്ന അന്നത്തെ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയുമാണ്. ഈ മാസത്തെ ഉയർന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ വിലയില്‍ പവന് 800 രൂപയുടെ കുറവുണ്ട്.

അന്താരാഷ്ട്ര വിപണയിലെ വിലയിടിവാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ഔണ്‍സിന് 1,953 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1,946 ഡോളര്‍ നിലവാരത്തിലേക്ക് ഇറങ്ങി. ഡോളർ ശക്തിയാർജ്ജിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയായി മാറിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷ.

ഇന്നത്തെ വെള്ളി വില

സാധാരണ വെള്ളി വില ഗ്രാമിന് 80 രൂപയിലും വെള്ളി ആഭരണ വില 103 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഇന്നലെ വെള്ളിയുടെ വില വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 20 പൈസയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ വെള്ളിക്ക് 1.60 രൂപയും ഉയർന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+