Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് സ്വര്‍ണം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ആശ്വാസം, സ്വര്‍ണ വില കുറഞ്ഞു..

എന്നാൽ മാർച്ചിൽ വീണ്ടും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമായി ഒരു വാർത്ത വന്നിരിക്കുകയാണ്.

Gold31

സ്വർണ വില ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരുന്നത് കണ്ട് ചങ്കിടിച്ചവരാണ് ഭൂരിഭാഗവും. ഒറ്റപ്പോക്കായിരുനുന്നല്ലോ സ്വർണത്തിന്റെ വില..ഫെബ്രുവരി തുടക്കത്തിൽ സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിത്. അവസാനമാകുമ്പോഴേക്കും വിലയിൽ ചെറിയ കുറവ് വന്നിരുന്നു.

എന്നാൽ മാർച്ചിൽ വീണ്ടും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമായി ഒരു വാർത്ത വന്നിരിക്കുകയാണ്. സ്വർണ വിലയിൽ കുറവ് വന്നിരിക്കുകയാണ്. സ്വർണ വിലയിൽ വന്ന മാറ്റത്തിനെക്കുറിച്ച് വിശദമായി അറിയാം

മൂന്ന് ​ദിവസം മാറ്റമില്ലാതെ തുടർന്ന വില..

മൂന്ന് ​ദിവസം മാറ്റമില്ലാതെ തുടർന്ന വില..

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ആണ് ഇന്ന് കുറഞ്ഞത്. 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു സ്വർണവില. നാലിന് 41,480 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. തുടർന്ന് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്.

മാർ‌ച്ചിൽ എങ്ങനെയായിരുന്നു..

മാർ‌ച്ചിൽ എങ്ങനെയായിരുന്നു..

മാർച്ച് ഒന്നിന് 41280 രൂപയായിരുന്നു വില. പിന്നീടുള്ള ഓരോ ദിവസവും വില കൂടി. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 41480 രൂപയാണ് വില. ഗ്രാമിന് 5185 രൂപയും. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ മാസമാണ് സ്വർണവില സർവകാല റെക്കോർഡിട്ടത്. ഫെബ്രുവരി രണ്ടിന് 42880 രൂപയായിരുന്നു പവനു വില. പിന്നീട് മെല്ലെ കുറഞ്ഞ് ഫെബ്രുവരി അവസാനിക്കുമ്പോൾ 41080 രൂപയായി. ‌‌

കൂടിയും..കുറഞ്ഞും

കൂടിയും..കുറഞ്ഞും

പക്ഷേ മാർച്ച് മാസം തുടങ്ങിയപ്പോൾ വർധിക്കാൻ തുടങ്ങി. സ്വർണവില ഇനിയും നേരിയ തോതിൽ ദിവസവും ഉയരാനാണ് സാധ്യത പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്ന് സ്വർണവിലയിൽ കുറവ് വന്നിരിക്കുകയാണ്. ഫെബ്രുവരി രണ്ടിനു ശേഷം സ്വർണ്ണവില പലതവണ മാറിയിരുന്നു . കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയർന്നു തുടങ്ങിയത്.

മാർച്ച് മാസത്തെ സ്വർണവില പവന്

മാർച്ച് മാസത്തെ സ്വർണവില പവന്

മാർച്ച് 1: 41,280

മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+