Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില റെക്കോര്‍ഡ് മറികടന്നു; വന്‍ കുതിപ്പില്‍ മഞ്ഞലോഹം, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സകല റെക്കോര്‍ഡുകളും മറികടന്നു. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാന കാരണം. അമേരിക്ക പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുകയാണ്. ഇനിയും ക്രമേണ വില കൂടുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഒരു ലക്ഷം കടക്കുമെന്നു പ്രവചനമുണ്ട്.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 97.65 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.09 ആയി. വിപണിയില്‍ ഇതേ അവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും. സ്വര്‍ണത്തിലുള്ള ട്രേഡിങ് വര്‍ധിച്ചുവരുന്നതാണ് വില കൂടാന്‍ കാരണം എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

gold price kerala september20-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 82240 രൂപയായി. നേരത്തെ ഏറ്റവും ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയിരുന്നത് 82080 രൂപയായിരുന്നു. ഈ വില മറികടന്നാണ് പുതിയ കുതിപ്പ്. ഒരു പവന് ഇന്ന് 600 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10280 രൂപയായി. യുഎസ് പലിശ നിരക്ക് കുറച്ച വേളയില്‍ രാജ്യാന്തര വില 3698ല്‍ നിന്ന് 3627 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു എങ്കിലും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ വില കൂടുകയാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8440 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6565 രൂപയായി. 9 കാരറ്റ് ഗ്രാമിന് 4240 രൂപയായി ഉയര്‍ന്നു. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 135 രൂപ എന്ന വിലയില്‍ തുടരുകയാണ്. ഈ മാസം 22 കാരറ്റ് ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 77640 രൂപയായിരുന്നു.

ഈ മാസം ഒരു പവന് വര്‍ധിച്ചത് 4600 രൂപ

ഈ മാസം ഒന്നിനാണ് ഏറ്റവും കുറഞ്ഞ പവന്‍ വില രേഖപ്പെടുത്തിയത്. അതായത്, 20 ദിവസത്തിനിടെ 4600 രൂപ വര്‍ധിച്ചു. ഇത്രയും വലിയ വര്‍ധനവ് ഒരു വസ്തുവിനും ഇല്ല എന്നതാണ് എടുത്തു പറയേണ്ടത്. ഈ മാസം ഒന്നിന് സ്വര്‍ണം വാങ്ങി ഇന്ന് വില്‍ക്കുന്ന വ്യക്തിക്ക് വലിയ ലാഭം കിട്ടും. അന്ന് വാങ്ങിയവര്‍ക്ക് ഇന്നു വാങ്ങുന്നവരേക്കാള്‍ 4600 രൂപ തുക ലാഭം കിട്ടുമെന്നും പറയാം.

ഇന്ന് ഒരു പവന്റെ ആഭരണം വാങ്ങുന്നവര്‍ക്ക് 89000 രൂപ ചെലവ് പ്രതീക്ഷിക്കാം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നത് എങ്കിലും ഇനിയും വില കൂടും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്കും കുറഞ്ഞ സ്വര്‍ണത്തില്‍ ഉണ്ടാക്കുന്ന ആഭരണങ്ങള്‍ക്കും ഉയര്‍ന്ന പണിക്കൂലി ആയിരിക്കും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കൈയ്യില്‍ കിട്ടും.

ഇനിയും സ്വര്‍ണവില കൂടുമെന്ന പ്രചാരണം വന്നതിനാല്‍ പഴയ സ്വര്‍ണങ്ങളുടെ വില്‍പ്പന മന്ദഗതിയിലാക്കിയിട്ടുണ്ട്. വില കൂടുമ്പോള്‍ ലാഭത്തില്‍ വില്‍ക്കാമെന്ന് കരുതിയാണ് ഈ പിടിച്ചുവയ്ക്കല്‍. അതേസമയം, വിവാഹം പോലുള്ള ആവശ്യക്കാര്‍ പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്ന പ്രവണതയും വര്‍ധിച്ചു. യുവജനങ്ങള്‍ ആശ്രയിക്കുന്നത് പരിശുദ്ധി കുറഞ്ഞ ആഭരണങ്ങളെയാണ്. അതുകൊണ്ടുതന്നെ 18, 14, 9 കാരറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+