Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില: ഇതെന്തൊരു ഇടിവാണ്, റെക്കോർഡ് വീഴ്ച, ഈ നിരക്ക് മാസങ്ങള്‍ക്ക് ശേഷം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. സമീപ ദിവസങ്ങളില്‍ റെക്കോർഡ് ഇടിവാണ് സ്വർണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. വലിയ ഇടിവാണ് അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 42,920 എന്ന നിരക്കിലേക്ക് സ്വർണം എത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വില 43000 ത്തിന് താഴേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പവന് 43120 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് ഇന്ന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 5365 ആയി. കഴിഞ്ഞ ദിവസത്തെ നിരക്ക് - 5390.

goldrate

22 കാരറ്റിന് സമാനമായ ഇടിവാണ് 24 കാരറ്റിലും രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 216 രൂപയുടെ ഇടിവാണ് 24 കാരറ്റിലുണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ 47040 എന്ന നിരക്കില്‍ നിന്നും ഇന്ന് വില 45824 എന്നതിലേക്ക് എത്തി. ഗ്രാം വില 5880 നിന്നും താഴ്ന്ന് 5853 ഉം ആയി.

ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത് . സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെയാണ് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 43120 ലേക്ക് എത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 22 കാരറ്റ് സ്വർണത്തിന് ആകെ 1040 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 26 ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43,800 രൂപ എന്ന നിരക്കിലേക്ക് എത്തിയിരുന്നു. 27 ന് 200 രൂപ കുറഞ്ഞ് 43,600 ലേക്കും എത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് മാസത്തിലെ ഉയർന്ന നിലവാരത്തിനുള്ളിലും താഴ്ന്ന നിലവാരത്തിനുള്ളിലും സ്വര്‍ണ വില എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 ന് 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിരുന്നു. അഞ്ച് ദിവസം കൊണ്ട് ഏകദേശം 560 രൂപയുടെ വർധനവുണ്ടായി. സെപ്റ്റംബര്‍ 19 ന് രേഖപ്പെടുത്തിയ 44,160 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ഇന്നത്തെ നിരക്ക് ഈ മാസത്തെ മാത്രമല്ല, സമീപ മാസങ്ങളിലെ തന്നെ കുറഞ്ഞ വിലയുമായി.

സമീപ കാലത്ത് 2023 മാർച്ച് പകുതിയിലാണ് ഈ നിലവാരത്തിൽ സ്വർണ വില എത്തിയത്. മാർച്ച് 16 ന് 42,840 രൂപയിലായിരുന്നു സ്വർണ വില. വലിയ ഇടിവ് വന്ന ഈ അവസരം വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് മുതലെടുക്കാവുന്നതാണ്. സ്വർണം വാങ്ങുകയോ അഡ്വാൻസ് ബുക്കിം​ഗോ നടത്തുകയോ ചെയ്യാം. സെപ്റ്റംബർ അവസാനിക്കാനിരിക്കെ മാസത്തിൽ ആകെ 1,120 രൂപയുടെ വ്യത്യാസമാണ് കാണാനുള്ളത്. സെപ്റ്റംബർ ആദ്യ ദിവസം 44,040 രൂപയിലായിരുന്നു സ്വർണ വില.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് കഴിഞ്ഞ ദിവസം 1874.75 ഡോളറിലേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോൾ രാജ്യാന്ത വിപണിയിൽ ആറര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വില. ഡോളറിലേക്കും ട്രഷറിയിലേക്കുമുള്ള തുടർച്ചയായ നിക്ഷേപമാണ് സ്വർണ വില ഇടിയാന്‍ കാരണം. വിപണി വീണ്ടും പലിശ പേടിയിലേക്ക് നീങ്ങിയും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായെന്നും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+