സ്വര്‍ണവില ഉയര്‍ന്നു; 14 കാരറ്റ് സ്വര്‍ണം വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണം, വെള്ളി വില അറിയാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റം. പവന് 640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞത് ആശ്വാസമായിരിക്കെയാണ് ഇന്നത്ത മുന്നേറ്റം. സ്വര്‍ണം ഏറിയും കുറഞ്ഞും മുന്നോട്ടുതന്നെ പോകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ കുറയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നേരിയ കുറവ് മാത്രമേ സംഭവിച്ചുള്ളൂ. വിപണി സാഹചര്യം പ്രവചനാതീതമാക്കുന്നത് പശ്ചിമേഷ്യയിലെ യുദ്ധം കാരണമാണ്. സ്വര്‍ണവില കുറയേണ്ട സാഹചര്യമുണ്ടായിട്ടും നേരിയ മാറ്റങ്ങള്‍ക്ക് ശേഷം വില കൂടുന്നതാണ് കാണുന്നത്.

gold price kerala september23

ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 113480 രൂപയായി കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 112440 രൂപയായി വീണ്ടും താഴ്ന്നു. എന്നാല്‍ ഇന്ന് രാവിലെ പവന്‍ വില 113080 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, ഗ്രാം വില 14135 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11615 രൂപയും പവന് 92920 രൂപയുമാണ് ഇന്നത്തെ വില.

കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള ഒരു മാര്‍ഗം, കുറഞ്ഞ കാരറ്റ് വാങ്ങുക എന്നതാണ്. ഇതില്‍ ജനപ്രിയമായി മാറുന്നുണ്ട് 14 കാരറ്റ് സ്വര്‍ണം. ഇന്ന് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9045 രൂപയാണ് വില. പവന് 72360 രൂപ നല്‍കണം. അതായത്, 85000 രൂപ കൈയ്യിലുണ്ടെങ്കില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ സാധിക്കും. ഈ സ്വര്‍ണത്തില്‍ ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ലഭിക്കുന്നത്.

58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍ന്നതാണ് 14 കാരറ്റ് സ്വര്‍ണം. ആഭരണം മാത്രമാണ് ഇതില്‍ ലഭിക്കുക. സ്വര്‍ണത്തിന്റെ അംശം കുറയുന്നതു കൊണ്ടാണ് ഈ കാരറ്റിന് വില കുറയുന്നത്. അതേസമയം, ഈ ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. മറ്റു ലോഹങ്ങളുടെ അംശം കൂടുതല്‍ ആയതിനാല്‍ കരുത്ത് വര്‍ധിക്കും. ഏറെ നാള്‍ കഴിയുമ്പോള്‍ മാറ്റ് കുറയാനും സാധ്യതയുണ്ട്. ഈ വേളയില്‍ മഞ്ഞ പൂശേണ്ടി വന്നേക്കും. എങ്കിലും സ്വര്‍ണാഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങുന്നവര്‍ക്ക് മികച്ച ഒപ്ഷനാണിത്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 115080 രൂപയാണ്. ഈ വിലയില്‍ നിന്ന് 2000 രൂപ കുറവാണ് ഇന്ന്. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4346 ഡോളറാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 98 ഡോളറായി കുറഞ്ഞു. ഡോളര്‍ സൂചിക 100.69 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യം 95.61 ആയി മെച്ചപ്പെട്ടു. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. കേരളത്തില്‍ ഗ്രാമിന് 250 രൂപയാണ് നല്‍കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma