കുറഞ്ഞത്രയും കൂടി... ആഭരണവില 1.25 ലക്ഷത്തിലേക്ക്; ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്നലെ രണ്ട് തവണയായി കുറഞ്ഞ വിലയാണ് ഇന്ന് തിരികെ കയറിയിരിക്കുന്നത്. വ്യാഴാഴ്ച യു എസ് - ഇറാന്‍ ചര്‍ച്ചകള്‍ ഒരു കരാറുമില്ലാതെ അവസാനിച്ചതാണ് വില തിരികെ കയറാന്‍ കാരണമായത്. എന്നാല്‍ ഇരു രാജ്യങ്ങളും അതത് തലസ്ഥാനങ്ങളിലെ കൂടിയാലോചനകള്‍ക്ക് ശേഷം ഉടന്‍ തന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി പറഞ്ഞു.
ഈ സാധ്യതയാണ് കുത്തനെയുള്ള വിലക്കയറ്റത്തില്‍ നിന്ന് സ്വര്‍ണത്തെ നിയന്ത്രിച്ചത്. അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും സയ്യിദ് ബദര്‍ അല്‍ബുസൈദി പറഞ്ഞു. ആഗോള വിപണിയിലെ ഈ പ്രവണത തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം...

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 14760 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14810 രൂപയായി മാറി. ഇന്ന് പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 118080 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 118480 രൂപ ആയി വര്‍ധിച്ചു. ഇന്നലെ രാവിലെ ഇത് 118560 ആയിരുന്നു.
അതേസമയം പണിക്കൂലി, ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ ആഭരണത്തിന് ഇന്നത്തെ വില പ്രകാരം 125000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുന്ന സമയമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് കേരളത്തില്‍ പൊതുവെ വിവാഹ സീസണ്‍ പൊടിപൊടിക്കുന്നത്.
വില ഈ നിലയില്‍ കുതിക്കുന്നത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങുന്നത്. അതേസമയം വിലയിലെ റെക്കോഡ് കുതിപ്പ് കാരണം സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണത്തില്‍ നിന്ന് മാറി കോയിനുകളിലേക്കും മറ്റും തിരിഞ്ഞിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്.
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വിലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മാത്രമല്ല സ്വാധീനിക്കുന്നത്. സ്‌പോട്ട് മാര്‍ക്കറ്റിലെ ഉയര്‍ന്ന ഡിമാന്‍ഡും ഇന്ത്യയില്‍ വില വര്‍ധിക്കാന്‍ കാരണമായി. എം സി എക്‌സില്‍, വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ സ്വര്‍ണത്തിന്റെ വില 0.24% വര്‍ദ്ധിച്ച് 10 ഗ്രാമിന് 1,60,100 രൂപയിലെത്തി, അതേസമയം വെള്ളി 2.55% ഉയര്‍ന്ന് കിലോയ്ക്ക് 2,74,794 രൂപയിലെത്തി. മുംബൈയിലെ സ്‌പോട്ട് മാര്‍ക്കറ്റില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 1,61,110 രൂപയായി ഉയര്‍ന്നു.
അതേസമയം 22 കാരറ്റ് സ്വര്‍ണ്ണം 10 ഗ്രാമിന് 1,47,590 രൂപയ്ക്ക് ലഭ്യമായിരുന്നു. ഈ നിരക്കുകളില്‍ ജി എസ് ടിയും പണിക്കൂലിയും ഉള്‍പ്പെടുന്നില്ല. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങള്‍ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വര്‍ണ നിരക്കുകളെ നിര്‍ണ്ണയിക്കുന്നു.
ഇന്ത്യയില്‍, സ്വര്‍ണ്ണം സാംസ്‌കാരികമായും സാമ്പത്തികമായും വളരെ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് വിവാഹങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഇത് ഒരു മുന്‍ഗണനാ നിക്ഷേപ ഓപ്ഷനാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്കൊപ്പം, നിക്ഷേപകരും വ്യാപാരികളും ഏറ്റക്കുറച്ചിലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ചലനാത്മക പ്രവണതകളെ ഫലപ്രദമായി നയിക്കുന്നതിന് സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.












Click it and Unblock the Notifications