പൊന്നിന് ഇന്ന് വില കൂടി, പവന് ആഭരണത്തിന്റെ വില 1 ലക്ഷം രൂപ..! നവംബറിലെ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞതിന് ശേഷമാണ് വിലയില്‍ ഇന്ന് കുതിപ്പുണ്ടായിരിക്കുന്നത്. ഒക്ടോബറിന് ശേഷം സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വില കുറഞ്ഞാല്‍ നാളെ വില കൂടുക എന്നതാണ് അടുത്ത കാലത്ത് സ്വര്‍ണ വിപണിയില്‍ കണ്ട് വരുന്ന പ്രവണത. ആഗോള വിപണിയിലെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്.
സ്വര്‍ണ വിലയിലെ വര്‍ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സ്വര്‍ണ വില ഈ വര്‍ഷം മാത്രം 50 ശതമാനത്തിലേറെ വര്‍ധിച്ചു എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. സെപ്തംബര്‍ വരെ സ്വര്‍ണം ടോപ് ഗിയറിലായിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായി. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന് നിരക്കുകള്‍ നോക്കാം..

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 11710 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11775 ആയി ഉയര്‍ന്നു. പവന് സ്വര്‍ണത്തിന് 520 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 93680 രൂപയായ പവന് പൊന്നിന്റെ വില 94200 ആയി മാറി. ഈ മാസത്തെ ഉയര്‍ന്ന നിരക്കുകളിലൊന്നാണിത്. നവംബര്‍ 13 ന്് രേഖപ്പെടുത്തിയ 94320 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
അതേസമയം ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തൈ വിലയ്ക്ക് 1 ലക്ഷം രൂപ ചെലവാകും. പവന് വിലയായ 94200 രൂപയ്ക്ക് പുറമെ 3% പണിക്കൂലി (കുറഞ്ഞത്), ജിഎസ്ടി, ഹാള്‍മാര്‍ക്ക് നിരക്ക് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത് 6000 രൂപ കൂടി ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരും. വിവാഹാവശ്യങ്ങള്‍ക്ക് ആഭരമാണ് വാങ്ങിക്കുക എന്നതിനാല്‍ തന്നെ വിലയിലെ വര്‍ധനവ് തിരിച്ചടിയാണ്.
ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആരോഗ്യകരമായ സ്പോട്ട് ഡിമാന്‍ഡ് കാരണം ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സ് ഡിസംബര്‍ സ്വര്‍ണ ഫ്യൂച്ചേഴ്സ് 0.39% ഉയര്‍ന്ന് 10 ഗ്രാമിന് 1,25,999 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. അതേസമയം എംസിഎക്സ് വെള്ളി ഡിസംബര്‍ കരാറുകള്‍ അന്ന് 0.85% ഉയര്‍ന്ന് കിലോയ്ക്ക് 1,63,849 രൂപ എന്ന നിലയിലായിരുന്നു.
വിവാഹ സീസണ് പുരോഗമിക്കുന്നതിനിടയിലും, യു എസ് ഫെഡറല്‍ ഫെഡറല്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കിടയിലും, ഡോളറിന്റെ ദുര്‍ബലതയുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ ഫ്യൂച്ചേഴ്സ് വില ഉയരാന്‍ കാരണമായത്. എന്നിരുന്നാലും, ലാഭം ബുക്ക് ചെയ്യുന്നതിനാല്‍ മഞ്ഞ ലോഹത്തിന് ചില ചാഞ്ചാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് റഷ്യ - ഉക്രെയ്ന് യുദ്ധവുമായി ബന്ധപ്പെട്ട സമീപകാല സംംഭവങ്ങളുടെ പ്രതികരണം കൂടിയാണ്
സിഎംഇയുടെ ഫെഡ് വാച്ച് ടൂള്‍ അനുസരിച്ച്, ഡിസംബറില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 87% ആണെന്ന് വ്യാപാരികള്‍ കാണുന്നു. പണനയം തീരുമാനിക്കാന്‍ യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി ഡിസംബര്‍ 9-10 തീയതികളില്‍ യോഗം ചേരും. അതേസമയം, ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഡിസംബര്‍ 3, 4, 5 തീയതികളില്‍ യോഗം ചേരും.
യുഎസ് ഫെഡ് നിരക്ക് കുറച്ചതിന്റെ വര്‍ധനവ് കാരണം യുഎസ് ഡോളര്‍ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടം കാണുമെന്ന് തോന്നുന്നു. യുഎസ് നയിക്കുന്ന റഷ്യ-ഉക്രെയ്ന് സമാധാന കരാറിലെ ശുഭാപ്തിവിശ്വാസം വിലയേറിയ ലോഹങ്ങളുടെ നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നു, പക്ഷേ ഫെഡ് നിരക്ക് ശുഭാപ്തിവിശ്വാസം കുറയ്ക്കുന്നു, ഡോളര്‍ സൂചികയിലെ ലാഭമെടുക്കല്‍ വിലകളെ പിന്തുണയ്ക്കുന്നു,' പൃഥ്വിഫിന്‍മാര്‍ട്ട് കമ്മോഡിറ്റി റിസര്‍ച്ചിലെ മനോജ് കുമാര്‍ ജെയിന് നിരീക്ഷിച്ചു.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications