സ്വര്‍ണത്തിന് കുത്തനെ വിലയിടിഞ്ഞു.. ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയില്‍ പൊന്ന്; ഇന്ന് തന്നെ വാങ്ങാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. എണ്ണവിലയിലുണ്ടായ വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന് മുന്നോടിയായി യുഎസ് ധനനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അവ്യക്തത സൃഷ്ടിക്കുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില 0.1% കുറഞ്ഞ് ഔണ്‍സിന് 4137.84 ഡോളറിലെത്തി. ഡിസംബറിലേക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.1% കുറഞ്ഞ് 4,165.34 ഡോളറായി. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിന് പിന്നാലെ, തൊട്ടുമുമ്പത്തെ സെഷനിലും സ്വര്‍ണവില 0.6% ഇടിഞ്ഞിരുന്നു.

Gold Rate

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 13570 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13490 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 108560 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില 107920 ആയി കുറഞ്ഞു. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഗ്രാം, പവന്‍ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ഒക്ടോബര്‍ 27-28 തീയതികളില്‍ നടക്കു യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലൊണ് പൊതുവെ കരുതപ്പെടുന്നത്. സിഎംഇ ഫെഡ്വാച്ച് ടൂള്‍ പ്രകാരം, അടുത്ത ആഴ്ച പലിശ നിരക്കില്‍ 83% വും മാറ്റമുണ്ടാകാകാതിരിക്കാനാണ് സാധ്യത. അതേസമയം, ഡിസംബറില്‍ പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത 94% ആണ്. സെപ്റ്റംബറില്‍ സെന്‍ട്രല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിരുന്നു.

ഊര്‍ജ്ജവിലയിലുണ്ടാകുന്ന വര്‍ധനവ് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകുമെന്നും, ഇത് ഫെഡറല്‍ റിസര്‍വിനെ കര്‍ശനമായ ധനനയം കൂടുതല്‍ കാലത്തേക്ക് തുടരാന്‍ പ്രേരിപ്പിച്ചേക്കാമെന്നുമുള്ള സാധ്യത നിക്ഷേപകര്‍ വിലയിരുത്തുന്നു. പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്, പലിശ നിരക്കുകളും ബോണ്ട് യീല്‍ഡുകളും ഉയരുമ്പോള്‍ ആകര്‍ഷണീയത കുറയുന്നു.

കാരണം സ്വര്‍ണം കൈവശം വെക്കുമ്പോള്‍ ലഭിക്കാതെ പോകുന്ന വരുമാനം അപ്പോള്‍ വര്‍ധിക്കുന്നു. റഷ്യന്‍ ഊര്‍ജ്ജ കയറ്റുമതിക്ക് മേലുള്ള യു.എസ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കാമെന്ന സൂചനകള്‍ ആശ്വാസം നല്‍കിയെങ്കിലും, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കകള്‍ അതിനെ മറികടന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ സെഷനില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 110.70 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡ് ഓയില്‍ വില, ചൊവ്വാഴ്ചയും ബാരലിന് 109 ഡോളറിന് മുകളില്‍ തുടര്‍ന്നു.

സൗദി അറേബ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, സൈനിക ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ അനുകൂല യെമന്‍ ഹൂതി ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. ഇതില്‍ സൗദി അരാംകോയുടെ ഒരു കേന്ദ്രവും ഉള്‍പ്പെടുന്നു. ഈ സംഭവം മേഖലയിലെ എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചു.

വിലക്കയറ്റ സമ്മര്‍ദ്ദം തുടരുന്നത് കൂടുതല്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നുണ്ടോ എന്ന് അറിയാന്‍, അടുത്ത ആഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് പേഴ്‌സണല്‍ കസംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചേഴ്‌സ് പ്രൈസ് ഇന്‍ഡക്‌സിലേക്കും നിക്ഷേപകര്‍ ഉറ്റുനോക്കുന്നു. ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം അളക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന സൂചികയാണിത്.

അമേരിക്കയിലെ സമീപകാല പണപ്പെരുപ്പ കണക്കുകള്‍ സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഉപഭോക്തൃ വിലകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനവും, പെട്രോള്‍ വിലയില്‍ 9.1 ശതമാനവും വര്‍ധനയുണ്ടായി. ഊര്‍ജ്ജ വിലയിലുണ്ടാകുന്ന ഈ വര്‍ധന, പണപ്പെരുപ്പം 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫെഡറല്‍ റിസര്‍വ് നടത്തുന്ന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma