സ്വര്‍ണവില വീണ്ടും താഴേക്ക് വീഴുന്നു... ഇന്ന് വാങ്ങിയാലും നഷ്ടം തന്നെ; ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില താഴേക്ക് പതിക്കുന്നത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി മൂലം സാമ്പത്തിക ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോളര്‍ കരുത്ത് കാണിച്ചതാണ് സ്വര്‍ണ വിലയെ പിറകോട്ടടിപ്പിച്ചത്. ജൂലൈ അവസാന വാരം നിലനിന്നിരുന്ന അതേ സാഹചര്യമാണ് ആഗസ്റ്റിലെ ആദ്യ ദിവസം സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്.
തുടര്‍ച്ചയായി വില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം ശരിക്ക് ലഭിക്കുന്ന തരത്തില്‍ ഉള്ള ഒരു ഇടിവ് സ്വര്‍ണ വിപണിയില്‍ ഉണ്ടായിട്ടില്ല. ജൂലൈ 23 ന് സ്വര്‍ണ വില പവന് 75040 എന്ന സര്‍വകാല റെക്കോഡിലേക്ക് എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഇടിഞ്ഞെങ്കിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയില്‍ തന്നെയാണ് ഇപ്പോഴും സ്വര്‍ണം. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9170 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9150 ലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 7360 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200 ലേക്ക് എത്തി. എന്നാല്‍ ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമല്ല.
ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. എന്നാല്‍ സാധാരണക്കാര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ആഭരണം വാങ്ങിയിട്ടാണ്. ഉപയോഗവും നടക്കും നിക്ഷേപവുമായി എന്ന കണക്കുകൂട്ടലില്‍ ആണിത്. എന്നാല്‍ ആഭരണമായി ഇന്നത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിയല്ല. കാരണം സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കണം.
ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും കൂടും. ഇതിനൊപ്പം ഹാള്‍മാര്‍ക്കിംഗ് നിരക്ക്, ജിഎസ്ടി എന്നിവ കൂടി കൂടുമ്പോള്‍ ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 78000 രൂപ ചെലവാകും. അതേസമയം ആഗോള വിപണിയിലെ വില തന്നെയാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
യുഎസ് ഡോളര്‍ കരുത്തുകാട്ടിയെങ്കിലും ട്രംപിന്റെ താരിഫ് നയങ്ങള്‍ അഴിച്ചുവിട്ട ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആണ് സ്വര്‍ണത്തിന്റെ നഷ്ടം കുറച്ചത്. ഒക്ടോബര്‍ 3 ലെ എംസിഎക്‌സ് ഗോള്‍ഡ് കരാറുകള്‍ 10 ഗ്രാമിന് 98,596 രൂപ എന്ന നിരക്കില്‍ 0.18 ശതമാനം കുറഞ്ഞ് വ്യാപാരം നടത്തിയപ്പോള്‍, സെപ്റ്റംബര്‍ 5 ലെ എംസിഎക്‌സ് സില്‍വര്‍ കരാറുകള്‍ കിലോയ്ക്ക് 1,09,947 രൂപ എന്ന നിരക്കില്‍ 0.02 ശതമാനം കുറഞ്ഞ് വ്യാപാരം നടത്തി.
ഡോളര്‍ സൂചിക 100.15 ലേക്ക് കുതിച്ച് കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. യു എസ് ഡോളറില്‍ സ്വര്‍ണത്തിന്റെ വില കൂടുതലായതിനാല്‍, ശക്തമായ യുഎസ് കറന്‍സി മറ്റ് കറന്‍സികളില്‍ മഞ്ഞ ലോഹത്തെ വിലയേറിയതാക്കുന്നു. ഇത് ഡിമാന്‍ഡ് ക്ഷീണത്തിന് കാരണമാകുന്നു. ഡോളറിന്റെ ഉയര്‍ച്ചയ്ക്ക് പുറമേ, സെപ്റ്റംബറില്‍ യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ കുറയുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നു.
ജൂലൈ 30 ന് യുഎസ് ഫെഡ് നിരക്കുകള്‍ 4.25-4.50 ശതമാനം പരിധിയില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. സെപ്റ്റംബറിലെ നിരക്ക് കുറയ്ക്കലിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും നല്‍കിയില്ല. നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് സെന്‍ട്രല്‍ ബാങ്ക് വരുന്ന ഡാറ്റയും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications