സ്വര്‍ണം ഞെട്ടിക്കുന്ന താഴ്ച്ചയില്‍; 5160 രൂപയുടെ കുറവ്, വെള്ളിയും വീണു, ഇന്നത്തെ പവന്‍ വില
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ വ്യാപാരം. ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. ഇനിയും ഇടിയുമെന്ന് പ്രവചനങ്ങളുണ്ട്. എന്നാല്‍ ഏത് സമയവും വിപണി സാഹചര്യം മാറിമറിയാം. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും താഴാന്‍ കാരണം. വെള്ളിയുടെ വിലയിലും ഇടിവ് വന്നിട്ടുണ്ട്.
4150 ഡോളറിലായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില. ഇത് 4090 ഡോളറിലേക്ക് എത്തി. ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിപണിയിലെ മറ്റൊരു ആശങ്ക. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 111 ഡോളറിലാണ്. തുടര്‍ന്ന് ഡോളര്‍ സൂചിക 101.58 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.39 ആയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടിയത് സ്വര്‍ണവില കുറയാന്‍ കാരണമാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 155 രൂപ കുറഞ്ഞു. പവന് 1240 രൂപയും. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 105880 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 13235 രൂപയും. ഏറെ കാലത്തിന് ശേഷമാണ് ഈ വിലയിലേക്ക് സ്വര്‍ണം എത്തുന്നത്. ഈ മാസം മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 5160 രൂപ കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 111040 രൂപയായിരുന്നു.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10835 രൂപയും പവന് 86680 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8470 രൂപയും പവന് 67760 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5465 രൂപയും പവന് 43720 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 230 രൂപയാണ്. പത്ത് ഗ്രാമിന് 2300 രൂപയും. സ്വര്‍ണം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് ചെയ്തതാണ് എന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണം.
ആഭരണം വാങ്ങാന്‍ എത്ര രൂപയാകും
ക്രൂഡ് ഓയില്‍ വില ഉയരുന്നത് അമേരിക്കയെയും യൂറോപ്പിനെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുണ്ട്. റഷ്യയുടെ എണ്ണ വാങ്ങാതിരിക്കുകയും പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വരാതിരിക്കുകയും ചെയ്തതാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പണപ്പെരുപ്പത്തിന് കാരണം. ഇത് വലിയ പ്രതിഷേധത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന തോന്നലാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നതും വില താഴുന്നതും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.14 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.05 ലക്ഷത്തിന് അടുത്ത് കിട്ടുമെന്നാണ് കരുതുന്നത്. അതേസമയം, ഡോളര്‍ സൂചിക ഉയരുക, രൂപയുടെ മൂല്യം ഉയരുക, പലിശ നിരക്കില്‍ മാറ്റം വരിക, ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം വരിക എന്നിവയെല്ലാം വിപണിയെ സ്വാധീനിക്കും. സ്വര്‍ണവിലയില്‍ മാറ്റം വരാനും ഇതിടയാക്കും.


Click it and Unblock the Notifications
