Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കുറഞ്ഞു... ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ? നാളെ വില കൂടും?

ബലിപെരുന്നാള്‍ ദിനമായ ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന് വലിയ വിലയിടിവ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ഉണ്ടായിരിക്കുന്ന വിലയിടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം വ്യാപാരം നടത്തുന്നത്.

അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല. മാത്രമല്ല സാമ്പത്തിക അനിശ്ചതത്വം പോലുള്ള സ്വര്‍ണ വിലയെ ഉത്തേജിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ ഇന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്ന വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

Gold Rate

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത് 71840 രൂപയാണ്. ഇന്നലെ 73040 എന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്ത് സ്വര്‍ണത്തിന് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലിയിടിവുമാണ് ഇത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8980 രൂപയാണ് വില.

9130 രൂപയായിരുന്നു ഇന്നലത്തെ വില. ഇതില്‍ നിന്ന് 150 രൂപയാണ് ഗ്രാമിന് ഇന്ന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് പോകുന്നതായിരിക്കും നല്ലത്. കാരണം സ്വര്‍ണ വില വരും ദിവസങ്ങളില്‍ കൂടാനാണ് സാധ്യത എന്നാണ് അന്താരാഷ്ട്ര സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി വിദഗ്ധരെല്ലാം പറയുന്നത്. സാമ്പത്തിക അനിശ്ചിതത്വ സാഹചര്യത്തോടൊപ്പം ചൈന - യുഎസ് വ്യാപാര കരാറില്‍ ഉണ്ടായ അസ്വാരസ്യവും സ്വര്‍ണ വിലയെ ബാധിക്കും.

മാത്രമല്ല സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇത് കാരണം സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡാണ് ഉടലെടുത്തിരിക്കുന്നത്. ഏപ്രില്‍ 22 ന് സ്വര്‍ണവില 74530 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വില താഴേക്ക് പോയി. മേയ് മാസത്തില്‍ വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരുന്നത്.

എന്നാല്‍ ജൂണ്‍ മാസത്തില്‍ പൊതുവെ സ്വര്‍ണം മുകളിലേക്ക് പോകുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ഇന്നൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും സ്വര്‍ണ വില കുതിക്കുകയായിരുന്നു. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ 71360 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. ജൂണ്‍ രണ്ടിന് പവന് 240 രൂപ കൂടിയതോടെ സ്വര്‍ണം 71600 ലേക്ക് എത്തി. തൊട്ടടുത്ത ദിവസം ( ജൂണ്‍ 3 ) സ്വര്‍ണ വില 72480 ല്‍ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്.

ജൂണ്‍ നാലിനും സ്വര്‍ണ വില മുകളിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. അന്ന് 72640 രൂപയായിരുന്നു പവന്‍ വില. ജൂണ്‍ നാലിന് 72720 ലേക്ക് എത്തിയ പവന്‍ വില ജൂണ്‍ അഞ്ചിന് 73040 എന്ന നിരക്കിലേക്ക് എത്തി. മേയ് 15 ന് ശേഷം ആദ്യമായിട്ടായിരുന്നു പവന്‍ വില 73000 കടക്കുന്നത്. ഇതേ വിലയില്‍ തന്നെയായിരുന്നു ഇന്നലേയും (വെള്ളിയാഴ്ച) സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.

അതേസമയം സ്വര്‍ണവില ഈ വര്‍ഷത്തിനുള്ളില്‍ ആഗോള വിപണിയില്‍ ഔണ്‍സിന് 4000 ഡോളര്‍ കടന്നേക്കും എന്നാണ് മിക്കവരുടേയും പ്രവചനം. ആഗോള വിപണിയില്‍ 3500 ഡോളര്‍ പിന്നിട്ടപ്പോഴായിരുന്നു ആഭ്യന്തര വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് (24 കാരറ്റ്) ഒരു ലക്ഷം രൂപ പിന്നിട്ടത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+