സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. ഇന്ന് വാങ്ങിയാല്‍ 2680 രൂപയുടെ നേട്ടം; വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇത് ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമാണ്. 12 ദിവസം നീണ്ട് നിന്ന ഇറാന് - ഇസ്രായേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
ജൂണ്‍ 14 നും 15 നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 74560 രൂപയായിരുന്നു പവന് സ്വര്‍ണത്തിന്റെ വില. അവിടെ നിന്ന് പിന്നീട് സ്വര്‍ണം താഴേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. ജൂണ്‍ 18 നും 19 നും സ്വര്‍ണം തിരിച്ച് കയറുന്ന പ്രവണത കാണിച്ചെങ്കിലും പിന്നീട് ക്രമാതീതമായ ഇടിഞ്ഞു. ജൂണ്‍ 24 ന് രണ്ട് തവണ സ്വര്‍ണ വില കുറയുന്ന സാഹചര്യവുമുണ്ടായി. ഇന്നത്തെ ഗ്രാം, പവന് നിരക്കുകള്‍ അറിയാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് ദിവസമായി 9070 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8985 ആയി കുറഞ്ഞു. പവന് സ്വര്‍ണത്തിന് 680 രൂപയാണ് കുറഞ്ഞിരിക്കുന്നത്. എട്ട് ഗ്രാം ആണ് ഒരു പവന് ആയി കണക്കാക്കുന്നത്.
ഇന്ന് 680 രൂപയുടെ കുറവ് ഉണ്ടായതോടെ രണ്ട് ദിവസമായി 72560 രൂപയായിരുന്ന പവന്‍വില ഇന്ന് 71880 ലേക്ക് വീണു. ജൂണ്‍ 15 ലെ 74560 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 2680 രൂപയുടെ ലാഭം കൊയ്യാം. ആഭരണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. കാരണം ആഭരണമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, സ്വര്‍ണത്തിന്റെ വില എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും.
ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. അതേസമയം ആഭരണത്തിന്റെ ഡിസൈന്‍ കുറവാണെങ്കില്‍ പണിക്കൂലിയിലും പ്രതിഫലിക്കും. സ്വര്‍ണത്തിന്റെ വിലയുടെ രണ്ട് ശതമാനം തൊട്ടാണ് പണിക്കൂലി ഈടാക്കുന്നത്. അതിനാല്‍ തന്നെ പവന് വിലയില്‍ വരുന്ന മാറ്റങ്ങള്‍ പണിക്കൂലിയിലും പ്രതിഫലിക്കും.
ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും സ്വര്‍ണ വിലയില്‍ സമീപകാലത്തുണ്ടായ ഇടിവ് തുടരും എന്ന് പറയാനൊക്കില്ല. കാരണം സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റ് നിരവധി ഘടകങ്ങള്‍ ഉണ്ട്. യുഎസ് ഫെഡ് നിരക്കിലെ മാറ്റം, ഡോളര്‍, എണ്ണ വില, കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റം പ്രവചിക്കുക അസാധ്യമാണ്.
ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ബുക്ക് ചെയ്ത ശേഷം വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം ലഭിക്കും. ഇനി വില കുറയുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം ലഭിക്കും.
കൊവിഡിന് ശേഷം സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പവന് വിലയില്‍ 50000 രൂപയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2014-15 കാലത്ത് 20000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അതാണ് പത്ത് വര്‍ഷം കൊണ്ട് 71000 ത്തില്‍ എത്തി നില്‍ക്കുന്നത്. ഈ കുതിപ്പ് തുടര്‍ന്നാല്‍ സ്വര്‍ണ വില ഒരു ലക്ഷത്തില്‍ എത്തുന്ന കാലം വിദൂരമല്ല.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications