Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വമ്പന്‍ കുതിപ്പില്‍; ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചു, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് വന്‍ കുതിപ്പാണ് പവന്‍ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 680 രൂപയുടെ വര്‍ധനവാണുള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് കാരണം. ഓഹരി വിപണി കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിയും സ്വര്‍ണവില വര്‍ധിച്ചേക്കാം.

ആഗോള വിപണിയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ക്രൂഡ് ഓയില്‍ വില ഇടിയുന്നത് തുടരുകയാണ്. സ്വര്‍ണവില കൂടി വരുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില വര്‍ധിച്ചിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് ഇന്ത്യന്‍ രൂപയുടെ ഇടിവ്. രൂപയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ട വിജയം കാണുന്നില്ല. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് പറയാം...

goldprice-january29-1

കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയാണ്. പവന് 57200 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് 60760 രൂപയായി ഉയര്‍ന്നു. അതായത്, 3500 രൂപയിലധികം കൂടി. നാല് ആഴ്ചയ്ക്കിടെയാണ് ഇത്രയും വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും വര്‍ധനവ് സംഭവിക്കുന്നു എന്നത് കഴിഞ്ഞ കാലങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും.

ഇന്ന് ഗ്രാം വിലയില്‍ 85 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7595 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയായി. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2763 ഡോളര്‍ ആയിട്ടുണ്ട്.

സ്വര്‍ണവില ഇനിയും കൂടുമോ

ഇനിയും സ്വര്‍ണവില കൂടുമോ എന്നാണ് ഉപഭോക്താക്കള്‍ ഇപ്പോഴും ജ്വല്ലറികള്‍ അന്വേഷിക്കുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. വില ക്രമേണ കൂടി വരുന്നു എന്നത് കഴിഞ്ഞകാല സ്വര്‍ണവില പരിശോധിച്ചാല്‍ വ്യക്തമാകും. അതുകൊണ്ടുതന്നെ വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഇടക്കാലത്ത് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ആവശ്യമുള്ളവര്‍ എത്രയും വേഗം സ്വര്‍ണം വാങ്ങുന്നതാണ് ഉചിതം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ചുരുങ്ങിയത് 66000 രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടും. വില കുതിക്കുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നു എന്ന മാറ്റവും സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നുണ്ട്.

ഡോളര്‍ മൂല്യം 107 എന്ന നിരക്കിലാണ്. രൂപ 86.61 എന്ന നിരക്കിലും. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. രൂപ കരുത്ത് വര്‍ധിപ്പിച്ചാലും സ്വര്‍ണവില കുറഞ്ഞേക്കും. അതേസമയം, ഓഹരി വിപണിയില്‍ വന്‍ ഇടിവ് തുടരുന്നത് നിക്ഷേപകര്‍ കളംമാറ്റാന്‍ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഇടിയുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളര്‍ ആണ് വില. ബിറ്റ് കോയിന്‍ 102000 ഡോളര്‍ എന്ന നിരക്കിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+