Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭരണത്തിന് പവന്‍വില 92000! രണ്ട് ദിവസത്തിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില, ഇനി നോക്കേണ്ട..!

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മുന്നേറ്റം. സര്‍വകാല റെക്കോഡ് വിലയില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഡോളര്‍ ശക്തി പ്രാപിച്ചതോടെ ആഗോള ബുള്ളിയന്‍ വിലയില്‍ സ്വര്‍ണത്തിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഉത്സവകാല ഡിമാന്‍ഡ് ഈ ഇടിവിനെ നിയന്ത്രിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായത്.

അന്താരാഷ്ട്ര വിപണിയില്‍ പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് സാമ്പത്തിക ഡാറ്റ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷയില്‍ സംശയം ജനിപ്പിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണ വില കുറഞ്ഞു, ഇത് ഡോളറിനെ ശക്തിപ്പെടുത്തി. അതേസമയം ഇന്ത്യയില്‍ വര്‍ഷത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പന നടക്കുന്ന സമയമാണിത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

Gold Rate

ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 40 രൂപയാണ്. ഇതോടെ ഇന്നലെ 10490 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10530 രൂപയായി വര്‍ധിച്ചു. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലെ 83920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 84240 ല്‍ എത്തി. സെപ്തംബര്‍ 9 നാണ് സ്വര്‍ണ വില ആദ്യമായി 80000 പിന്നിട്ടത്.

അതിന് ശേഷം അതിന് താഴേക്ക് പവന്‍ വില പോയിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷത്തില്‍ മുഴുവനായും സ്വര്‍ണ വില മുന്നോട്ട് കുതിച്ചുയരുന്നുണ്ടെങ്കിലും സമീപകാല റാലിക്ക് കാരണമായത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അഴിച്ചുവിട്ട വ്യാപാര യുദ്ധമാണ്. 2025 മുതല്‍ സ്വര്‍ണം ക്രമാനുഗതമായി ഉയര്‍ന്നു. ജനുവരി 1 ന് പവന് 57,200 രൂപയായിരുന്നിടത്ത് നിന്നാണ സ്വര്‍ണം ഈ നിലയില്‍ കുതിച്ചുയര്‍ന്നത്.

സെപ്റ്റംബറില്‍ മാത്രം സ്വര്‍ണത്തിന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്നിന് പവന് 77,640 രൂപ (ഗ്രാമിന് 9,705 രൂപ) ആയിരുന്ന സ്വര്‍ണ്ണ വില സെപ്റ്റംബര്‍ 23 ന് 85,120 രൂപയായി (ഗ്രാമിന് 10,500 രൂപ) ഉയര്‍ന്നു. ഇക്കാലയളവില്‍ മാത്രം പവന് 7,480 രൂപയും ഗ്രാമിന് 935 രൂപയും വര്‍ധിച്ചു. അതിനിടെ രാജ്യത്ത് ദീപാവലി, ദസറ, നവരാത്രി തുടങ്ങിയ ഉത്സവസീസണും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് ഈ ഉത്സവസീസണ്‍ ഉള്‍പ്പെടുന്ന ഡിസംബര്‍ പാദത്തിലാണ്. വിവാഹ സീസണിനും തുടക്കമായിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം ആഭരണമായിട്ടാണ് സ്വര്‍ണം വാങ്ങിക്കുന്നത്. ആഭരണമായിട്ട് സ്വര്‍ണം വാങ്ങുന്നത് ചെലവ് വര്‍ധിപ്പിക്കുന്ന ഒന്നാണ്. കാരണം ഈ സമയത്ത് സ്വര്‍ണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം തുക പണിക്കൂലിയായിട്ട് കൊടുക്കേണ്ടി വരും.

ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. വലുതും സങ്കീര്‍ണവുമായ ഡിസൈനുകളുള്ള ആഭരണത്തിന് പണിക്കൂലി വര്‍ധിക്കും. കുറഞ്ഞ ഡിസൈന്‍ ഉള്ളവയ്ക്ക് താരതമ്യേന പണിക്കൂലി കുറയും. ഇന്നത്തെ വില അനുസരിച്ച് കുറഞ്ഞത് 4000 രൂപ മുതല്‍ 5000 രൂപ വരെ ഒരു മീഡിയം ഡിസൈനിനുള്ള ആഭരണത്തിന് പണിക്കൂലി വരും. ഇതിന് പുറമെ ഹാള്‍മാര്‍ക്ക് നിരക്ക്, ജിഎസ്ടി എന്നിവയും ചേരും.

ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില പ്രകാരം 90000-92000 രൂപ വരും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്. സ്വര്‍ണത്തിന് ഇനി വില കുറഞ്ഞാലും വലിയ ഇടിവ് സംഭവിക്കില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധരെല്ലാം പറയുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങല്‍ ബാലികേറാമലയാകും എന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+