സ്വര്‍ണത്തിന് ഇന്ന് ഈ മാസത്തെ ഏറ്റവും വലിയ വിലക്കുറവ്; ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. ആഗോള വിപണിയിലെ വിലയിടിവ് തന്നെയാണ് ഇന്ന് ആഭ്യന്തര വിപണിയിലും ദൃശ്യമായത്. ആഗോള വിപണിയില്‍ സ്വര്‍ണവില 0.6 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3997.39 ഡോളറിലെത്തി. ഈ മാസം ആദ്യമാണ് വില 4000 ഡോളറിന് താഴേക്ക് വീഴുന്നത്. ഡിസംബറില്‍ കൈമാറ്റം ചെയ്യേണ്ട യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.6 ശതമാനം കുറഞ്ഞ് 4007.80 ഡോളറായി.

എണ്ണവിലയിലുണ്ടായ വര്‍ധന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചതും, യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ ശക്തമായതും ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. ഇതോടെ, സ്വര്‍ണം തുടര്‍ച്ചയായ രണ്ടാം മാസവും വിലയിടിവിനെ അഭിമുഖീകരിക്കുന്ന സ്ഥിതിയായി. പലിശനിരക്കുകള്‍ ഉയരുമ്പോള്‍, വരുമാനമൊന്നും നല്‍കാത്ത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറയുന്നു.

Gold Rate

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13040 രൂപയായി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഗ്രാം സ്വര്‍ണത്തിന്റെ വില്‍പന നടക്കുന്നത്. ഇന്നലെ 13195 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്‍മേല്‍ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ പവന്‍വിലയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തി. ഇന്നലെ 105560 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 104320 രൂപയായി മാറി. 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 169 രൂപയും 18 കാരറ്റിന് 127 രൂപയും ആണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഈ ഇനത്തിന്റെ ഇന്നത്തെ ഗ്രാം വില യഥാക്രമം 14226 രൂപയും 10669 രൂപയും ആയി കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണമാണ് സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നത്.

അതേസമയം, 22 കാരറ്റ് സ്വര്‍ണത്തില്‍, അതിന്റെ ഉറപ്പ് വര്‍ധിപ്പിക്കുന്നതിനായി മറ്റ് ലോഹങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകും. ഇക്കാരണത്താല്‍, ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ 22 കാരറ്റ് സ്വര്‍ണമാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ തുടങ്ങിയ നിക്ഷേപ ആവശ്യങ്ങള്‍ക്കായി 24 കാരറ്റ് സ്വര്‍ണമാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ അന്തിമ വില, കടകളില്‍ പറയുന്ന നിരക്കിനേക്കാള്‍ കൂടുതലായിരിക്കാം.

കാരണം ഇതിനൊപ്പം പണിക്കൂലിയും ബാധകമായ നികുതികളും കൂടി ചേര്‍ത്താണ് അന്തിമ വില നിശ്ചയിക്കുന്നത്. ഏഷ്യന്‍ വിപണിയിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വെള്ളിയുടെ വില ഒരു ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 51.87 ഡോളറിലെത്തി. പല്ലാഡിയം വില 0.5 ശതമാനം കുറഞ്ഞ് 1,000.75 ഡോളറായി. പ്ലാറ്റിനം വില ഔണ്‍സിന് 1,488 ഡോളര്‍ എന്ന നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഈ മൂന്ന് വിലയേറിയ ലോഹങ്ങളും പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ വിലയിടിവ് നേരിടുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. വിലയില്‍ 75 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലുള്ള ഡിമാന്‍ഡും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവുമാണ് സ്വര്‍ണവിലയിലെ ഈ കുതിപ്പിന് കാരണമായത്.

വെള്ളിയുടെ വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2023-24 കാലയളവില്‍ ഒരു കിലോയ്ക്ക് ഏകദേശം 78,600 രൂപയായിരുന്ന വെള്ളിവില, 2026 ഒക്ടോബറോടെ ഒരു കിലോയ്ക്ക് 2.40 ലക്ഷം രൂപയിലധികമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാവസായിക ആവശ്യകത, കറന്‍സി മൂല്യങ്ങളിലെ മാറ്റങ്ങള്‍, വിപണിയിലെ പൊതുവായ സാഹചര്യങ്ങള്‍ എന്നിവ വെള്ളിയുടെ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma