സ്വര്‍ണവില ഇന്ന് താഴേക്ക്... ജ്വല്ലറിയിലേക്ക് പോകാറായില്ല..! കുറഞ്ഞത് പേരിന് മാത്രം
തുടര്‍ച്ചയായ വര്‍ധനവുകള്‍ക്ക് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നല്ല ഇന്നത്തെ വിപണി നിലവാരം. ആഗോള സ്വര്‍ണ വിപണിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രതിഫലിച്ചിരിക്കുന്നത്.
ഈ ആഴ്ച പൊതുവെ നേരിയ ചാഞ്ചാട്ടമായിരുന്നു സ്വര്‍ണ വിപണിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച കൂടിയ സ്വര്‍ണവില ചൊവ്വാഴ്ച കുറഞ്ഞപ്പോള്‍ ബുധനാഴ്ച വീണ്ടും തിരിച്ചുകയറി. വ്യാഴാഴ്ചയും സ്വര്‍ണവില മുകളിലേക്ക് പോകുന്ന കാഴ്ചയായിരുന്നു കാണാനായത്. ഇന്നും സ്വര്‍ണം മുകളിലേക്ക് പോയേക്കും എന്ന ആശങ്കകകള്‍ക്കിടെയാണ് വില താഴേക്ക് വീണത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8975 രൂപയായിരുന്ന ഒരു തരി പൊന്നിന്റെ വില ഇന്ന് 8940 ആയി കുറഞ്ഞു. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ വിലയില്‍ 280 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 71800 രൂപയായിരുന്ന പവന്‍ സ്വര്‍ണം ഇന്ന് 71520 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.
എട്ടാം തിയതി രേഖപ്പെടുത്തിയ 73040 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില. മേയ് 15 ന് രേഖപ്പെടുത്തിയ 68880 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. കേരളത്തില്‍ വേനലവധിക്കാലം കഴിയാറായതോടെ വിവാഹ സീസണിനും ഏറെ കുറെ അവസാനമായിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയോടെ വിവാഹ പാര്‍ട്ടികളുടെ തിരക്ക് ജ്വല്ലറികളില്‍ നിന്ന് ഒഴിയാനാണ് സാധ്യത.
കേരളത്തിലെ ജ്വല്ലറികളില്‍ ഏറ്റവും കൂടുതല്‍, ദൈര്‍ഘ്യമേറിയ വ്യാപാരം നടക്കുന്നത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വിവാഹ സീസണുകളിലാണ്. ആഭരണങ്ങളാണ് ഈ സമയം ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭകരവും ആഭരണങ്ങള്‍ വില്‍ക്കുന്നതാണ്. കാരണം ആഭരണങ്ങളിന്‍മേല്‍ ഡിസൈനിന് അനുസരിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണിക്കൂലി ഈടാക്കാം.
ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. അതായത് പവന്‍ വിലയില്‍ ആഭരണം കിട്ടില്ല എന്ന് സാരം. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 75000 രൂപയെങ്കിലും ചെലവാകും. പവന്‍ വിലയ്ക്കും പണിക്കൂലിയ്ക്കും പുറമെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ കൂടി കൊടുത്താലെ സ്വര്‍ണം വാങ്ങിക്കാനാകൂ.
അതേസമയം സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡോളര്‍, എണ്ണ വില, യുഎസ് ഫെഡ് നിരക്ക് തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ മഞ്ഞുരുകുന്നത് സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് നിക്ഷേപകര്‍ അപകട സാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിയുകയും കൂട്ടത്തോടെ സുരക്ഷിതമായ ആസ്തിയായ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില വര്‍ധിക്കാനിടയാക്കുകയും ചെയ്യും. എന്നാല്‍ അനിശ്ചിതത്വം നീങ്ങിയാല്‍ അപകട സാധ്യതയുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ മടങ്ങി പോകുകയും ചെയ്യും.
ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാനിടയാക്കും. ഇത് കൂടാതെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.












Click it and Unblock the Notifications