Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് ഒരുഭാഗത്ത് കൂടി, മറുഭാഗത്ത് കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്... പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് കൂടിയെന്ന് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍. കുറഞ്ഞു എന്നാണ് മറ്റൊരു വിഭാഗം വ്യാപാരികള്‍ അറിയിച്ചത്. ആഗോള വിപണിയില്‍ വില മുന്നേറുകയാണ്. വരും ദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഡോളര്‍ സൂചിക ഇടിയുകയും ചെയ്തു. നേരത്തെ വില ഇടിഞ്ഞിരുന്ന ബിറ്റ് കോയിന്‍ ഇപ്പോള്‍ വില കൂടി വരികയാണ്.

ഡോളര്‍ മൂല്യത്തില്‍ വലിയ ഇടിവ് വന്നതാണ് സ്വര്‍ണവില കൂടാനുള്ള ഒരു കാരണം. മാത്രമല്ല, നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന നടപടികളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആശങ്കയിലായ നിക്ഷേപകര്‍ പണം നഷ്ടമാകാതിരിക്കാന്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അറിയാം ഇന്നത്തെ പവന്‍ വിലയെ കുറിച്ച്...

goldprice-march6

കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. രണ്ട് ചേരിയായി തിരിഞ്ഞ അവര്‍ രണ്ട് വിലയാണ് ഈടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നു സമാനമായ സാഹചര്യം. ഇപ്പോള്‍ വീണ്ടും വ്യത്യസ്തമായ വില ഈടാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്ന് രണ്ട് വിഭാഗവും അറിയിച്ചത് വലിയ വ്യത്യാസമുള്ള വിലയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് 64480 രൂപയാണ് എന്നാണ് ഒരു വിഭാഗം അറിയിച്ചത്. 80 രൂപ കൂടിയെന്ന് ഇവര്‍ പറയുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8060 രൂപയായി എന്നും ഇവര്‍ അറിയിച്ചു. ആഗോള വിപണിയിലെ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. 18 കാരറ്റ് ഗ്രാമിന്റെ വില 6635 ആണ്. വെള്ളിയുടെ ഗ്രാം വില 106 ആയി തുടരുകയുമാണ്. അതേസമയം, മറ്റൊരു വിഭാഗം അറിയിച്ചത് സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞു എന്നാണ്.

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് ഇവര്‍ ഈടാക്കിയിരുന്ന റെക്കോര്‍ഡ് വിലയായ 64520 രൂപയായിരുന്നു. ഇന്ന് 64160 രൂപയായി കുറഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്. അതായത് ഒരു പവന് 360 രൂപ കുറഞ്ഞുവെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വാഭാവികമായും ഉപഭോക്താക്കള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടാന്‍ ഇത്തരം ജ്വല്ലറികളെ സമീപിക്കാന്‍ ശ്രമിക്കും. ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയാണ് നല്ലത്.

വിപണിയിലെ മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2923 ഡോളര്‍ ആണ് ഇന്നത്തെ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഈ വിലയിലും മാറ്റം പ്രതീക്ഷിക്കാം. മാത്രമല്ല, ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 104 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഇത് സ്വര്‍ണവില കുത്തനെ കൂടാനുള്ള കാരണമാകും.

ഡോളര്‍ മൂല്യമിടിയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കൂടും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് ഉയര്‍ന്നിട്ടുണ്ട്. 86.97 എന്ന നിരക്കിലാണ് രൂപ. ബിറ്റ് കോയിന്‍ വില 91000 ഡോളറിലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 69 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+