സ്വർണ വില ഇതെന്തൊരു പോക്കാണ്? സ്വർണം ഇനി വാങ്ങേണ്ടെന്നാണോ? ഇന്നത്തെ വില ഇങ്ങനെ
പവന് 70,200 എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. മെയ് 5 വരെ ഇതേ നിലയിലായിരുന്നു വിപണി. എന്നാൽ തൊട്ടടുത്ത ദിവസം സ്വർണപ്രേമികളുടെ ഹൃദയം തകർത്ത് വില ഒറ്റയടിക്ക് കുതിച്ചു. 2000 രൂപയുടെ വർധനവാണ് പവന് രേഖപ്പെടുത്തുയിത്. അടുത്ത ദിവസം വീണ്ടും 400 രൂപയുടെ വർധനവ്. അവിടേയും നിന്നില്ല 8 ന് പവന് വില 73,040 തൊട്ടു.
മെയ് 11 ന് നേരിയ കുറവുമായി സ്വർണം 72360 ൽ എത്തി. 12 മുതലാണ് സ്വർണത്തിന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. അന്ന് 70,000ത്തിലേക്ക് വില വീണു. യുഎസ്-ചൈന വ്യാപാര ചർച്ചകൾ ആണ് സ്വർണ വിലയിൽ ഇടിവിന് കാരണമായത്. തുടർന്ന് ഇങ്ങോട്ടുള്ള ദിവസങ്ങളൽ നേരിയ വർധനവ് ഉണ്ടായിരുന്നെങ്കിലും വില 71,000 തൊട്ടിരുന്നില്ല.

അമേരിക്ക-ചൈന ചുങ്കപ്പോര് അയഞ്ഞത് വിപണിക്ക് ഉണർവ്വ് പകർന്നതാണ് സ്വർണ വിലയിൽ ഇടിവിന് കാരണമായത്. പ്രതിസന്ധികൾ അയയുന്നുവെന്ന തോന്നൽ സ്വർണത്തിന്റോ ശോഭകെടുത്തി. സ്വർണ നിക്ഷേപങ്ങളെ കൈയ്യൊഴിഞ്ഞ് നിക്ഷേപകർ ഓഹരി വിപണികളിലേക്ക് തിരികെ എത്തിയത് സ്വർണത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
എന്നാൽ സ്വർണപ്രേമികൾക്ക് കടുത്ത നിരാശ നൽകി വീണ്ടും ഇന്ന് സ്വർണവില ഉയർന്നുരുക്കുകയാണ്. ആഗോള വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 8609 രൂപയാണ് വില. ഇന്നലെ 8610 രൂപയായിരുന്നു വില. ഒരു പവന് 69,760 രൂപയാണ് നൽകേണ്ടത്. 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർധിച്ച് 7185 രൂപയായി. ചില കടകളിൽ 7150 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്ത് ഒരു പവൻ വാങ്ങാൻ (22 കാരറ്റ് )കുറഞ്ഞത് 74,000 രൂപയെങ്കിലും നൽകേണ്ടി വരും.
ഇന്ത്യയിൽ വില ഇങ്ങനെ
10 ഗ്രാം സ്വർണത്തിന് ഇന്ന് രാജ്യത്ത് 86140 രൂപയാണ് വില. 24 കാരറ്റിന് 93,870 രൂപ നൽകണം. വിവിധ നഗരങ്ങളിലെ വില ഇങ്ങനെ (22 കാരറ്റ്)
ജയ്പൂർ- 86,240, അഹമ്മദാബാദ്- 88,090, പാട്ന- 86,140, മുംബൈ- 86,140, ഹൈദരാബാദ്- 86,090, ചെന്നൈ- 86090, ബെംഗളൂരു- 86,090, കൊൽക്കത്ത- 86,090.
സ്വർണ വിലയിൽ ഇനിയെന്ത്?
ആഗോള-ഭൗമ-രാഷ്ട്രീയ സാഹചര്യമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ചൈന-യുഎസ് വ്യാപാര യുദ്ധമാണ് സമീപകാലത്ത് വിലയെ തീപിടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതോടെ നിക്ഷേപകരുടെ ആശങ്ക അയഞ്ഞത് വില കുറവിലേക്ക് നയിച്ചു. എന്നാൽ യുഎസ് മാന്ദ്യത്തിലേക്ക് വീഴുന്നുവെന്ന ആശങ്കകളാണ് ഇപ്പോൾ വില വർധനവിന് കാരണമായത്.
യുഎസ് ഫെഡ് എന്ത് നിലപാട് എടുക്കുമെന്നാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റ പുറത്തുവരുന്നതോട് കൂടി മാന്ദ്യ ഭീഷണികളെ കുറിച്ച് കൂടുതൽ വ്യക്തത വരും. മാന്ദ്യഭീഷണി ശക്തമായാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കും. ഇത് സ്വർണ വില ഉയരാൻ കാരണമാകും. എന്നാൽ ഭീഷണി ഇല്ലാതായാൽ നിരക്കിൽ മാറ്റം വരുത്താൻ ഫെഡ് തയ്യാറായേക്കില്ല, സ്വാഭാവികമായും വില കുറയും.
ഗോൾഡ് സാച്ച്മാൻ പ്രവചനം ഇങ്ങനെ
ആഗോള വിപണിയിൽ സ്വർണ വില 3100 വരെ പോയേക്കാമെന്ന് പ്രവചനങ്ങൾ ഉണ്ട്. എന്നാൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 3700 ഡോളർ വരെ വില ഉയർന്നേക്കാനുള്ള സാധ്യയുണ്ടെന്നാണ് ഗോൾഡ്മാൻ സാച്ച്സ് പ്രവചിക്കുന്നത്. ഒരുപക്ഷെ 4500 വരെ പോകാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. അത്തരമൊരു വർധനവ് സംഭവിച്ചാൽ കേരളത്തിൽ സ്വർണ വില ഒരു ലക്ഷം കടന്നേക്കും.












Click it and Unblock the Notifications