Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് മുകളിലേക്ക്; എങ്കിലും ആശ്വാസം, വിലക്കുറവ്‌ നേട്ടമാക്കാം

കൊച്ചി: സ്വര്‍ണവിലയില്‍ ആശ്വാസത്തിന്‍റെ ദിനമായിരുന്നു തിങ്കളാഴ്ച്ച. രാവിലേയും വൈകുന്നേരവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്വർണവില ഗ്രാമിന് കുറഞ്ഞത് 295 രൂപയായിരുന്നു. പവന് 2360 രൂപയും കുറഞ്ഞു. സമീപകാലത്ത് കേരളത്തില്‍ ഒരുദിവസം ഇത്രയധികം വിലകുറയുന്നത് ആദ്യമായിട്ടാണ്. ഇതോടെ പവന്‍റെ വില 70000 ത്തിലേക്ക് എത്തുകയും ചെയ്തുകഴിഞ്ഞു. ഏപ്രിൽ 15നു ശേഷം പവൻവില 70,000 രൂപ നിരക്കിലേക്ക് താഴുന്നതും ആദ്യമായിട്ടാണ്.

ഇന്നലെ സ്വര്‍ണ്ണാഭരണപ്രേമികള്‍ക്ക് കോളടിച്ച ദിനമായിരുന്നെങ്കില്‍ ഇന്ന് അതില്‍ നിന്നും വിപരീതമയി വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. ഒരു ഗ്രാമിന് ഇന്നത്തെ വില 8,765 രൂപയാണ്. അതായത് ഇന്നലത്തെ 8,750 രൂപയിൽ നിന്ന് 15 രൂപയുടെ വർധനവ് കാണിക്കുന്നു. അതുപോലെവില 70,120 രൂപയായി ഉയർന്നു, ഇന്നലെ 70,000 രൂപയിൽ നിന്ന് 120 രൂപയുടെ വർധനവ്.

gold-rate

ആഗോള സ്വർണവിലയിൽ തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ റെക്കോർഡ് ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.4% ഇടിഞ്ഞ് 3,277.68 ഡോളറിലും യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 1.9% താഴ്ന്ന് 3,281.40 ഡോളറിലും എത്തി. ഇന്ത്യയിൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണത്തിന്റെ ഫ്യൂച്ചർ വില 4% ഇടിഞ്ഞ് 92,588 രൂപയിലേക്ക് താഴ്ന്നു. അതായത് ഏകദേശം 4,000 രൂപയുടെ കുറവ്.

യുഎസും ചൈനയും തമ്മിൽ 90 ദിവസത്തേക്ക് പരസ്പര താരിഫുകൾ കുറയ്ക്കാൻ ധാരണയായതാണ് ഈ ഇടിവിന്റെ പ്രധാന കാരണം. യുഎസ് ഉൽപ്പന്നങ്ങൾക്ക് 10%വും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30%വും താരിഫ് കുറച്ച ഈ ധാരണ ആഗോള വ്യാപാര സംഘർഷം ലഘൂകരിക്കുമെന്ന പ്രതീക്ഷ സൃഷ്ടിച്ചു. ഇതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്‍ഡ കുറയുകയും നിക്ഷേപകർ ഓഹരികൾ പോലുള്ള കൂടുതല്‍ ലാഭകരമായ ആസ്തികളിലേക്ക് തിരിയുകയും ചെയ്തു. ഡോളർ സൂചിക 101.50-ന് മുകളിലേക്ക് ഉയർന്നതും സ്വർണത്തിന്റെ ആകർഷണം കുറച്ചു.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശമിച്ചതും ആഗോള അനിശ്ചിതത്വം കുറഞ്ഞതും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്. എംസിഎക്സിൽ 10 ഗ്രാമിന് 92,500 രൂപയിലേക്ക് വില താഴ്ന്നപ്പോൾ, വെള്ളി ഫ്യൂച്ചറുകളും 0.6% ഇടിഞ്ഞ് 96,221 രൂപയിലെത്തി.

ഈ മാറ്റം താൽക്കാലികമായേക്കാമെന്നാണ് വിപണി വിദഗ്ധര്‍ ചുണ്ടിക്കാണിക്കുന്നത്. യുഎസ്-ചൈന ധാരണയുടെ ദീർഘകാല ഫലം വ്യക്തമല്ലാത്തതിനാൽ, അടുത്ത ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാം. നിക്ഷേപകർക്ക് ഈ സാഹചര്യം ഒരു വെല്ലുവിളിയാണെങ്കിലും, സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഇടിവ് ഒരു അവസരമായി ഉപയോഗപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+