താഴേക്ക് വീണ് സ്വര്‍ണവില.. ആശ്വസിക്കാറായോ?; ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം
സര്‍വകാല റെക്കോഡിലേക്ക് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടിയതോടെ 69600 എന്ന നിലയിലായിരുന്നു ഒരു പവന്റെ വില. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59640 എന്നതിലേക്ക് സ്വര്‍ണം എത്തുമോ എന്ന ആകാംക്ഷയിലായിരുന്നു ഉപഭോക്താക്കള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് സ്വര്‍ണം ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59640 ല്‍ എത്തിയത്. ഇന്നലെ ഇതില്‍ നിന്ന് വെറും 40 രൂപ മാത്രം അകലെയായിരുന്നു സ്വര്‍ണം. ഇതോടെ ഇന്ന് എന്തായാലും സ്വര്‍ണം റെക്കോഡ് ഭേദിക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലെല്ലാം തെറ്റിച്ചാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 7450 രൂപയുണ്ടായിരുന്ന ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 7435 രൂപ കൊടുത്താല്‍ മതി. പവന്‍ വിലയില്‍ 120 യാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 59480 ലേക്ക് സ്വര്‍ണവില എത്തി. എന്നാല്‍ വില കുറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാനുള്ള വകയൊന്നും ഇല്ല. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഈ ഇടിവ് കൊണ്ടൊന്നും കാര്യമില്ല എന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം.
ജൂണ്‍ മാസം വരെ കേരളത്തില്‍ ഇനി വിവാഹ സീസണാണ്. അതിനാല്‍ തന്നെ അഞ്ച് മാസം വരെ കേരളത്തില്‍ ജ്വല്ലറികളില്‍ വിവാഹ പാര്‍ട്ടികളുടെ തിരക്കായിരിക്കും. വില കൂടിയിരിക്കുന്ന സമയമാണെങ്കിലും വ്യാപാരം വലിയ ഇടിവുണ്ടാകില്ല എന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ. എന്നാല്‍ വില കൂടുമ്പോള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ വിവാഹാവശ്യങ്ങള്‍ക്കായി 30 പവന്‍ മുതല്‍ 40 പവന്‍ വരെ വാങ്ങിയവര്‍ പുതിയ സാഹചര്യത്തില്‍ 20 പവന്‍ മുതല്‍ 25 പവന്‍ വരെയായി ചുരുക്കിയിട്ടുണ്ട്. വിവാഹാവശ്യങ്ങള്‍ക്ക് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക. അതിനാല്‍ തന്നെ പവന്‍വിലയേക്കാള്‍ കൂടുതലായി 3000 മുതല്‍ 5000 രൂപ വരെ ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന് പണിക്കൂലി വേണം എന്നതിനാലാണ് ഇത്.
ഇതിന് പുറമെ സ്വര്‍ണത്തിന്റെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി കൊടുക്കണം. ഈ വര്‍ഷം സ്വര്‍ണത്തിന് വില കൂടും എന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2024 ല്‍ പതിനായിരം രൂപയിലേറെയാണ് സ്വര്‍ണത്തിന് വര്‍ധനവ് ഉണ്ടായത്. ഇതേ പ്രവണതയായിരിക്കും ഈ വര്‍ഷവും തുടരുക.












Click it and Unblock the Notifications