Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില രണ്ടാം ദിനവും ഉയർന്നു: വീണ്ടും 53000 തൊട്ടു, ഇനി വന്‍കുതിപ്പിലേക്കോ?

സംസ്ഥാനത്ത് സ്വർണ വിലയില്‍ ചെറുതല്ലാത്ത ആശ്വാസമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിലനിന്നിരുന്നത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നിലേക്ക് വില എത്തിയതോടെ സ്വർണം വാങ്ങിക്കാനായി സാധാരണ സ്വർണ പ്രേമികളില്‍ കൂടുതലായി ജ്വല്ലറികളിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ മാസത്തിലെ അവസാന ദിനത്തില്‍ സ്വർണ വില വീണ്ടും മുന്നോട്ട് കുതിക്കുകയാണ്.

ജൂണ്‍ 22 ന് ശേഷം ഇന്നലെയായിരുന്നു സ്വർണ വില ആദ്യമായി ഉയർന്നത്. തുടർച്ചയായ ഇടിവുകള്‍ക്ക് ശേഷം വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ചയുടെ തുടർച്ചയായി ഇന്നും സ്വർണ വിലയില്‍ വർധനവ് ഉണ്ടായിരിക്കുകയാണ്.

gold-price-

സ്വർണ വില ഇന്ന്

22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ വില ഇന്നലത്തെ 52920 രൂപയില്‍ നിന്നും 53000 ത്തിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 6625 എന്ന നിലയിലേക്കും വില ഉയർന്നു. 22 കാരറ്റിന് പുറമെ 24 കാരറ്റിലും 18 കാരറ്റിലും വർധനവ് ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 96 രൂപ വർധിച്ച് 57824 രൂപയും പതിനെട്ട് കാരറ്റിന് 72 രൂപ വർധിച്ച് പവന് 43368 രൂപയുമായി.

മാസത്തിലെ കൂടിയ നിരക്ക്

പവന് 53200 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. ഏഴാം തിയതി വില 54080 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ജൂൺ 8 ന് 1520 രൂപ കുറഞ്ഞതോടെ വില 52560 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. ജൂണ്‍ 9, ജൂണ്‍ 10 എന്നീ ദിവസങ്ങളില്‍ ഈ വില തുടർന്നു.

സ്വർണ വിലയെ സ്വാധീനിക്കുന്നത്

അതേസമയം രാജ്യാന്തര വിപണിയില്‍ ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറിയത് രാജ്യാന്തര സ്വർണവിലയിലും കഴിഞ്ഞ ദിവസം തിരുത്തലിന് കാരണമായതാണ് സ്വർണ വിലയിലെ കഴിഞ്ഞ ദിവസത്തേയും ഇന്നത്തേയും വർധനവിന് കാരണം. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക.

ജൂണിലെ സ്വർണവില (പവന്‍ നിരക്ക്)

ജൂൺ 1: 53200
ജൂൺ 2: 53200
ജൂൺ 3: 52880
ജൂൺ 4: 53440
ജൂൺ 5: 53280
ജൂൺ 6: 53840
ജൂൺ 7: 54080 (ജൂണിലെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂൺ 8: 52560 (ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂൺ 9: 52560
ജൂൺ 10: 52560
ജൂൺ 12: 52920
ജൂൺ 13: 52920
ജൂൺ 14: 52720
ജൂൺ 15: 53200
ജൂൺ 16: 53200
ജൂൺ 17: 53049
ജൂൺ 18: 52960
ജൂൺ 19: 52960
ജൂൺ 20: 53120
ജൂൺ 21: 53720
ജൂൺ 22: 53080
ജൂൺ 23: 53080
ജൂൺ 24: 53000
ജൂൺ 25: 53000
ജൂൺ 26: 52800
ജൂൺ 27: 52660
ജൂൺ 28: 52920
ജൂൺ 29: 52000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+