Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 60000 ത്തിലേക്ക്..! സര്‍വകാല റെക്കോഡിന് തൊട്ടടുത്ത്.. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം

കേരളത്തില്‍ സ്വര്‍ണ വില മുകളിലേക്ക് തന്നെ. 2025 ല്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കും എന്ന പ്രവചനങ്ങളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് വിലയില്‍ വര്‍ധനവ് കാണിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ നേരിയ മുന്നേറ്റം വിലയെ സ്വാധീനിക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായതാണ് സ്വര്‍ണവില കൂടാന്‍ കാരണമായി. സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പാണ് സ്വര്‍ണത്തിന് ഇന്നുണ്ടായിരിക്കുന്നത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

Gold Rate

ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 60 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7390 രൂപയുണ്ടായിരുന്ന ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7450 രൂപയായി വര്‍ധിച്ചു. എട്ട് ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. ഒരു പവന് ഇന്ന് 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 59600 രൂപ കൊടുക്കണം.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്നലെ 59120 രൂപയായിരുന്നു പവന്‍ വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 59640 ന് തൊട്ടടുത്താണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. 2024 ഒക്ടോബര്‍ 24 നാണ് സ്വര്‍ണവില സര്‍വകാല റെക്കോഡായ 59640 ല്‍ എത്തിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ നാളെ തന്നെ സ്വര്‍ണവില സര്‍വകാല റെക്കോഡ് ഭേദിക്കും എന്ന് ഉറപ്പാണ്.

ഇതാദ്യമായി പവന്‍ വില 60000 ത്തിലേക്ക് കടക്കുകയാണ് എന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വില കൂടുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വിവാഹത്തിന് ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നത്. ആഭരണത്തിന് പവന്‍വിലയേക്കാള്‍ അധികം കൊടുക്കേണ്ടി വരും എന്നതിനാല്‍ തന്നെ വിവാഹ പര്‍ച്ചേസ് കീശ കാലിയാക്കും എന്നുറപ്പാണ്.

ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം എടുക്കുമ്പോള്‍ കൊടുക്കേണ്ടി വരും. ഇത് കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വില പ്രകാരം ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 63000 രൂപ മുതല്‍ 65000 രൂപ വരെ ചെലവാകും. വിവിധ ജ്വല്ലറികളിലെ ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഇതിലൊരു കൃത്യമായ നിരക്കും പറയാനാകില്ല.

വില കൂടുന്ന സാഹചര്യത്തില്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ സ്വീകരിക്കുന്നതായിരിക്കും നല്ലത്. ഇത് സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാനാകും. വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം എന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+