സ്വര്‍ണം 22 കാരറ്റ് ഇന്നത്തെ ഗ്രാം വില 13195; പവന് എത്ര കൊടുക്കണം? കുറഞ്ഞ വിലയ്ക്കും സ്വര്‍ണം കിട്ടും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ആഗോള വിപണിയില്‍ നേരിയ ചാഞ്ചാട്ടം പ്രകടമാണ്. ഡോളര്‍ സൂചികയിലും രൂപയുടെ മൂല്യത്തിലും നേരിയ മാറ്റം മാത്രമാണ് കാണുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയില്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട്. കാര്യമായ മാറ്റം വിപണിയില്‍ ഇല്ലാത്തതാണ് ഇന്ന് കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരാന്‍ കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4040 ഡോളറാണ് പുതിയ നിരക്ക്. നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 114 ഡോളറായി കുറഞ്ഞു. ഡോളര്‍ സൂചിക 102.15 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 95.22 ആയി അല്‍പ്പം ഇടിഞ്ഞു. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 220 രൂപയാണ്. പത്ത് ഗ്രാമിന് 2200 രൂപയും.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13195 രൂപയാണ് വില. അതേസമയം, ഒരു പവന്‍ സ്വര്‍ണത്തിന് 105560 രൂപ നല്‍കണം. ഒരു പവന്‍ എന്നത് എട്ട് ഗ്രാം ചേര്‍ന്നതാണ്. എന്നാല്‍ ഈ വിലയ്ക്ക് ആഭരണം കിട്ടില്ല. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി അധികമായി നല്‍കണം. ഈ അധിക നിരക്ക് ഒഴിവാകണം എങ്കില്‍ മറ്റൊരു വഴിയുണ്ട്.
സ്വര്‍ണം വാങ്ങുമ്പോള്‍ കോയിന്‍ അല്ലെങ്കില്‍ ബാര്‍ വാങ്ങിയാല്‍ പണിക്കൂലി ഒഴിവാകും. കോയിന് കുറഞ്ഞ പണിക്കൂലിയാണ് വരിക. 24 കാരറ്റ് ബാര്‍ വാങ്ങുമ്പോള്‍ പണിക്കൂലി ഉണ്ടാകില്ല. എന്നാല്‍ ആഭരണമായി ധരിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ സ്വര്‍ണം പറ്റില്ല. അവര്‍ 22 കാരറ്റ് ആഭരണം വാങ്ങേണ്ടി വരും. അപ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും.
18, 14, 9 കാരറ്റ് സ്വര്‍ണം ഇന്നത്തെ വില
ഇത്രയും വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് കുറഞ്ഞ കാരറ്റ് സ്വര്‍ണത്തെ ആശ്രയിക്കാം. 18 കാരറ്റ് ഗ്രാമിന് ഇന്ന് 10800 രൂപയാണ് വില. പവന് 86400 രൂപയും. അതേസമയം, 14 കാരറ്റ് ഗ്രാമിന് 8445 രൂപയും പവന് 67560 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5450 രൂപയും പവന് 43600 രൂപയുമാണ് ഇന്നത്തെ വില. ആഭരണം വാങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ പോലെ അധിക നിരക്ക് കൂടി നല്‍കണം.
സ്വര്‍ണം വാങ്ങുന്ന വ്യക്തികള്‍ എന്താണ് ലക്ഷ്യം എന്ന് ആദ്യം ഉറപ്പിക്കണം. ആഭരണം വാങ്ങുകയാണോ നിക്ഷേപമായി വാങ്ങി സൂക്ഷിക്കുകയാണോ എന്ന് തീരുമാനിക്കണം. ആഭരണം ധരിക്കുക മാത്രമാണെങ്കില്‍ കുറഞ്ഞ കാരറ്റിലെ സ്വര്‍ണം വാങ്ങി അധിക ചെലവ് ഓഴിവാക്കാം. അതേസമയം, ബാങ്ക് വായ്പ എടുക്കാന്‍ സാധിക്കുന്ന സ്വര്‍ണം 22 കാരറ്റിലെ ആഭരണങ്ങളാണ്.


Click it and Unblock the Notifications
