സ്വര്‍ണം മുകളിലേക്ക് തന്നെ... പവന്‍വില വീണ്ടും 72000 ത്തിലേക്ക്; ഇന്നത്തെ വില അറിയാം
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്നലെ നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണ വില ഇന്ന് ഭേദപ്പെട്ട മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്ന മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം കുറയുന്നത് പിറ്റേ ദിവസം കൂടുന്ന കാഴ്ചയാണ് കാണുന്നത്.
ഇനി വരുന്ന കുറച്ച് നാള്‍ കൂടി ഈ അനിശ്ചിതത്വം തുടരും എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ അനിശ്ചിതത്വം അവസാനിച്ചാല്‍ വില വലിയ രീതിയില്‍ വര്‍ധിക്കാനാണ് സൂചന എന്ന മുന്നറിയിപ്പും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദഗ്ധര്‍ നല്‍കുന്നുണ്ട്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ എത്രയാണ് എന്ന് പരിശോധിക്കാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 8940 രൂപയായിരുന്ന ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 8990 രൂപയായി. 9000 രൂപയില്‍ നിന്ന് കേവലം പത്ത് രൂപയുടെ വ്യത്യാസത്തില്‍ മാത്രമാണ് ഒരു ഗ്രാം സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. അതേസമയം 22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് കൂടിയിരിക്കുന്നത്.
എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 400 രൂപ വര്‍ധിച്ചതോടെ ഇന്നലെ 71520 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണ വില ഇന്ന് 71920 ല്‍ എത്തി. പവന്‍ വില 72000 എത്താന്‍ വെറും 80 രൂപ മാത്രം മതി. മേയ് 11 നാണ് ഇതിന് മുന്‍പ് അവസാനമായി 72000 ത്തില്‍ സ്വര്‍ണ വില എത്തിയത്. അന്ന് 72360 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. അതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഇടിവാണ് നേരിട്ടത്.
ഒരുവേള 74000 പിന്നിട്ട സ്വര്‍ണ വില മേയ് 15 ന് 68880 രൂപയില്‍ എത്തിയിരുന്നു. ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ചൈന - യു എസ് വ്യാപാര തര്‍ക്കത്തിലും വന്ന അയവാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായത്. ഇതിനൊപ്പം ഡോളര്‍ ശക്തി പ്രാപിച്ചതും ആഗോള സാമ്പത്തിക അനിശ്ചിതത്വ അവസ്ഥയില്‍ നിന്ന് നേരിയ മോചനം ലഭിച്ചതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറച്ചു.
എന്നാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ കരുതല്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചത് മഞ്ഞ ലോഹത്തിന്റെ ഡിമാന്‍ഡ് കുത്തനെ ഇടിയാതിരിക്കാനും സഹായിച്ചു. അതേസമയം കേരളത്തില്‍ മഴക്കാലം ആരംഭിച്ചതും വിവാഹ സീസണ്‍ അവസാനിക്കാറായതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ താഴേക്ക് നയിച്ചേക്കാനാണ് സാധ്യത. വിവാഹ സീസണ്‍ ആണ് കേരളത്തില്‍ ഏറ്റവും അധികം സ്വര്‍ണം ബള്‍ക്കായി വിറ്റഴിക്കുന്ന സമയം.
ഈ സമയം ആഭരണമായാണ് സ്വര്‍ണം എല്ലാവരും വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിര്‍ണയിക്കുന്നത്. ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. വ്യത്യസ്ത ജ്വല്ലറികള്‍ വ്യത്യസ്ത പണിക്കൂലിയാണ് ഈടാക്കുക.
രണ്ട് ശതമാനം തൊട്ട് 15 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികള്‍ ഉണ്ട്. അതേസമയം ആഭരണം വില്‍ക്കുന്ന സമയത്ത് ഈ പണിക്കൂലിയായി നല്‍കിയ തുക തിരികെ ലഭിക്കില്ല.












Click it and Unblock the Notifications