Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റിന്റെ തൊട്ടുതലേന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണം.. വിലയില്‍ പുതിയ റെക്കോഡ്; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സമീപകാലത്തൊന്നും ഉണ്ടാകാത്ത വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കൊപ്പം നാളെ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് വില വര്‍ധനവ്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ പിടിവിട്ട നിലയിലേക്ക് സ്വര്‍ണം കുതിക്കും. ആഗോള വിപണിയില്‍ ഈ വര്‍ഷം സ്വര്‍ണ വില ഉയരും എന്നാണ് നേരത്തെയുള്ള പ്രവചനം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃരാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ രാജ്യം ഏറെ ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. അതിനിടെ നാളത്തെ ബജറ്റില്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്ന എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകും എന്നും എല്ലാവരും ഉറ്റുനോക്കുന്നു.

GOLD PRICE

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഗ്രാമിന് ഇത്ര വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ഇന്നലെ 7610 ആയിരുന്ന ഗ്രാം വില ഇന്ന് 7730 ല്‍ എത്തിയത്. ഒരു പണതൂക്കം പൊന്നിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സ്വര്‍ണത്തിന്റെ പവന്‍ വിലയിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

എട്ട് ഗ്രാമിനെയാണ് ഒരു പവനായി കണക്കാക്കുന്നത്. 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 61840 എന്ന നിലയിലേക്ക് പവന്‍ വില എത്തി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ നിലയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 കടക്കുന്നത്.

കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ ഈ വര്‍ധനവ് വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വിവാഹത്തിന് എല്ലാവരും ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നത്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ജി എസ് ടിക്കും ഹാള്‍മാര്‍ക്കിംഗ് നിരക്കിനും പുറമെ പണിക്കൂലി കൂടി നല്‍കേണ്ടി വരാറുണ്ട്.

പല ജ്വല്ലറികളും പലതരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. അതിനാല്‍ തന്നെ ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില അനുസരിച്ച് 65000 രൂപയെങ്കിലും ചെലവാകും. അതായത് ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ രണ്ട് പവന്‍ സ്വര്‍ണം പോലും വാങ്ങാനാകില്ല എന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+