Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പൊള്ളി!! വിപണിയെ ഇളക്കിമറിച്ച് സ്വര്‍ണവില, ഇന്ന് മാത്രം വര്‍ധിച്ചത് 2160 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. ഇന്ന് മാത്രം 2000 രൂപയില്‍ അധികം വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ ചുങ്കപ്പോര് ശക്തമാകുകയും നിക്ഷേപകര്‍ ആശങ്കയിലാകുകയും ചെയ്തതാണ് കാരണം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് ഒറ്റയടിക്ക് ഉയരുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ന് വലിയ നേട്ടമാകും. മൂന്ന് ദിവസം മുമ്പ് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്കും ലാഭം കൊയ്യാം...

gold price kerala april10

സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചൈന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കയറ്റുമതി നിയന്ത്രിച്ചതും വിപണിയെ ആശങ്കയിലാക്കി. കൂടാതെ, ചൈനക്കെതിരെ മാത്രമായി അമേരിക്ക ചുങ്കം കടുപ്പിക്കുകയാണ്. ചൈന ശക്തമായ തിരിച്ചടി നല്‍കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലോകത്തെ രണ്ട് വന്‍ രാഷ്ട്രങ്ങള്‍ കൊമ്പുകോര്‍ക്കുന്നതാണ് വിപണിയെ കുഴക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68480 രൂപയാണ് വില. 2160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8560 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7050 രൂപയായി. വെള്ളിയുടെ ഗ്രാം വില 105 രൂപയായി വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3122 ഡോളറാണ് പുതിയ നിരക്ക്. 120 ഡോളറിന് മുകളിലാണ് വര്‍ധിച്ചിരിക്കുന്നത്.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര രൂപ നല്‍കണം

ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം 100 ഡോളറില്‍ അധികം വര്‍ധിക്കുന്നത്. കേരളത്തില്‍ ഒറ്റയടിക്ക് 2160 രൂപ വര്‍ധിക്കുന്നതും ആദ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് തുടക്കമിട്ട ചുങ്കപ്പോരാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 86.23 ആണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 102.61 എന്ന നിരക്കിലായി.

സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് വലിയ തുക ചെലവാകും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായി അഞ്ച് ശതമാനമാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. ഈ കണക്ക് മാത്രം പരിശോധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് 74000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ഇത്രയും വലിയ വര്‍ധനവ് ജ്വല്ലറി വ്യാപാരികളെയും പ്രതിസന്ധിയിലാക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ് വന്നിരുന്നു. ഇനിയും ഇടിയുമെന്നും പ്രചാരണമുണ്ടായി. ഇത് വിശ്വസിച്ച് ജ്വല്ലറി വ്യാപാരികളില്‍ പലരും വന്‍തോതില്‍ അഡ്വാന്‍സ് ബുക്കിങ് എടുത്തിരുന്നു. അവര്‍ക്ക് വലിയ നഷ്ടമാണ് നേരിടേണ്ടി വരിക. വരും ദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ വ്യാപാരികളുടെ നഷ്ടം കൂടും.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+