സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, സര്‍വകാല റെക്കോര്‍ഡിലേക്ക്, പവന്‍-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും വില ഉയരുകയാണ്. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചു. ബിറ്റ് കോയിന്‍ വില ഉയരുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. അതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 39 ഡോളറിലേക്ക് അടുത്തു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ സാധ്യതയില്ല എന്നാണ് വിവരം. ഇതോടെ നേരത്തെ നിശ്ചയിച്ച 26 ശതമാനം ഇറക്കുമതി നികുതി അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയേക്കും. മറ്റു പല ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്. അടുത്ത മാസം ഒന്ന് മുതല്‍ പുതിയ നികുതി വരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഇത് വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

വിപണിയില്‍ ആശങ്ക വ്യാപിക്കുന്ന വേളയിലാണ് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിയുക. സാമ്പത്തിക രംഗത്തെ ഇടിവ് തങ്ങളെ ബാധിക്കാതിരിക്കാനാണ് അവര്‍ സ്വര്‍ണം വാങ്ങുന്നത്. ഏത് സമയവും വിറ്റ് പണമാക്കി മാറ്റാന്‍ സാധിക്കുമെന്നതും നേട്ടമാണ്. അതേസമയം, ഇന്ത്യയും ബ്രിട്ടനും വൈകാതെ വ്യാപാര കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് വിപണിക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9285 രൂപയായി. പവന് 840 രൂപ കൂടി 74280 രൂപയായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണിത്. 240 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തും. വൈകാതെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണം കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വരാനിരിക്കുന്ന മറ്റൊരു മാറ്റവും സ്വര്‍ണവിലയെ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കയിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സ്വര്‍ണം, ബിറ്റ് കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഉത്തരവ് ഇറങ്ങിയാല്‍ സ്വര്‍ണത്തിന് ആവശ്യം ഏറുകയും വില കൂടുകയും ചെയ്യും. ക്രമാതീതമായി വില ഏറി വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കുറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുന്നുണ്ട്.
കുറഞ്ഞ കാറ്റിലെ സ്വര്‍ണവില
കാരറ്റ് കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7615 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റിന് 3825 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 123 രൂപയില്‍ നില്‍ക്കുകയാണ്. അടുത്ത കാലത്തായി 18, 14 കാരറ്റുകളിലെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3390 ഡോളറായി. നേരത്തെ 3400 കടന്ന് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഡോളര്‍ സൂചിക 98ന് താഴെയാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 86.29ലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന്റെ വില 68 ഡോളറാണ്. കേരളത്തില്‍ ഈ മാസം േേരഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയായിരുന്നു.












Click it and Unblock the Notifications