Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് ഇത് എന്തുപറ്റി: ഇന്നും വിലയില്‍ അനക്കമില്ല, മൂന്ന് ദിവസമായി ഒരേ നില്‍പ്പ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വില സ്ഥിരത തുടരുന്നു. അവധി ദിവസമായ ഞായറാഴ്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ചയും തുടർന്ന വില ഇന്നും തുടരുകയാണ്. പവന് 53440 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഒരു ഗ്രാമിന്റെ വില 6680 എന്നതിലും തുടരുന്നു.

gold-rate-1

സെപ്തംബർ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്വർണ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒന്ന് മുതല്‍ അഞ്ച് വരേയുള്ള തിയതികളില്‍ രണ്ടാം തിയതി മാത്രമായിരുന്നു വിലയില്‍ വ്യത്യാസമുണ്ടായത്. അന്ന് പവന് 200 രൂപ കുറഞ്ഞതോടെ വിപണി വില 53360 ലേക്ക് എത്തി. പിന്നീട് അഞ്ചാം തിയതി വരെ ആ നിരക്ക് തുടർന്നു.

എന്നാല്‍ ആറാം തിയതി വെള്ളിയാഴ്ച ഞെട്ടിച്ചുകൊണ്ട് വിലയില്‍ 400 ലേറെ രൂപയുടെ വർധനവ് രേഖപ്പെടുത്തി. 408 രൂപ ഉയർന്നതോടെ പവന് 53760 രൂപ എന്ന നിരക്കിലായിരുന്നു വെള്ളിയാഴ്ചത്തെ വില്‍പ്പന. എന്നാല്‍ വെള്ളിയാഴ്ച കൂടിയതിന് സമാനമായ തോതിലുള്ള ഇടിവ് ശനിയാഴ്ച രേഖപ്പെടുത്തി.

ഒരു പവന്‍ സ്വർണത്തിന് 320 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ വിപണി വില 53440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ ഇടിഞ്ഞ് 6720 രൂപ എന്നതില്‍ നിന്ന് 6680 ലേക്ക് എത്തുകയും ചെയ്തു. ശനിയാഴ്ച രേഖപ്പെടുത്തിയ ഈ നിരക്കിലായിരുന്നു ഞായറാഴ്ചത്തേയും തിങ്കളാഴ്ചത്തേയും വില്‍പ്പന.

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 50800 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ ഈ ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 7 നായിരുന്നു വില ഈ നിരക്കിലേക്ക് എത്തിയത്. ആ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വലിയ തോതില്‍ വില വർധിക്കുന്നതാണ് വിപണി കണ്ടത്. 28 ആം തിയതി രേഖപ്പെടുത്തിയ 53720 രൂപയാണ് ആ മാസത്തിലേയും സമീപകാലത്തേയും ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം ഈ മാസം അവസാനത്തോടെ വില പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+