പൊന്നിന് വന്‍വിലക്കുറവ്.... 3000 രൂപ കുറഞ്ഞു! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില താഴേക്ക്. ഒക്ടോബര്‍ 10 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയ ശേഷം സ്വര്‍ണത്തിന് തുടര്‍ച്ചയായ വിലയിടിവ് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ തോതില്‍ വില കയറിയിട്ടും ഇന്ത്യയില്‍ വില താഴേക്ക് വീണത് ശ്രദ്ധേയമായി. ഇന്നത്തെ ആദ്യ വ്യാപാര സെഷനില്‍ സ്വര്‍ണവില 0.93 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,144 ഡോളറിന് അടുത്തെത്തി.
യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.23 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,158.50 ഡോളറിലെത്തി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് മറ്റ് വിപണികളിലെ സമ്മര്‍ദ്ദം കുറച്ചതോടെ, സ്വര്‍ണവിപണി കഴിഞ്ഞ സെഷനിലെ നഷ്ടത്തില്‍ നിന്ന് കരകയറി. യുഎസിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതിനെത്തുടര്‍ന്ന്, ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചത് വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചു.

ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 13590 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13515 ലേക്ക് എത്തി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഗ്രാം നിരക്കാണിത്. അതേസമയം പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്‍ വിലയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.
108120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ആവശ്യമായ തുക. ഇന്നലെ ഇത് 108720 രൂപയായിരുന്നു. ഒക്ടോബര്‍വ 10 ന് 111040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇത് തന്നെ. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വില കഴിഞ്ഞ് നാല് ദിവസമായി ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഈ നാല് ദിവസം കൊണ്ട് 2920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്.
ഈ മാസം സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒക്ടോബര്‍ 1 ന് 109440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തിയതി ഇത് 110200 ആയി. എന്നാല്‍ പിന്നീട് വില താഴേക്ക് വീണു. ഒക്ടോബര്‍ 5-ാം തിയതി വരെ 109400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ ആറിന് വില വീണ്ടും ഇടിഞ്ഞെങ്കിലും വൈകീട്ട് വീണ്ടും തിരികെ കയറി.
പിന്നീടുള്ള ദിവസങ്ങളിലും കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയത്. ഇന്ത്യയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ സ്വര്‍ണത്തിന്റെ സീസണും ആരംഭിച്ചിരിക്കുകയാണ്. ഇനി ദീപാവലി വരെ വിവാഹ-ഉത്സവകാല ഡിമാന്‍ഡ് സ്വര്‍ണ വില്‍പനയെ ത്വരിതപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആഗോള വിപണിയില്‍ യുഎസ് ഫെഡ് നിരക്ക് വിലയെ സ്വാധീനിക്കും.
ഉയര്‍ന്ന പലിശനിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ ലാഭകരമല്ലാത്ത ആസ്തികളെ സാധാരണയായി ബാധിക്കും. കാരണം അവ കൈവശം വയ്ക്കുന്നതിനുള്ള അവസരച്ചെലവ് വര്‍ധിക്കും. നിക്ഷേപകര്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും കടമെടുക്കല്‍ ചെലവുകളുടെയും പ്രത്യാഘാതങ്ങള്‍ വീണ്ടും വിലയിരുത്തിയതിനാല്‍, എസ് & പി 500 1.1% ഇടിഞ്ഞു.


Click it and Unblock the Notifications
