സ്വർണ വിലയില്‍ ആശ്വാസ വാർത്ത: ഇന്നലെ കൂടിയെങ്കില്‍ ഇന്ന് ഇടിവ്, എങ്കിലും 58000 ത്തിന് മുകളില്‍ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ അശ്വാസകരമായി വിലയിടിവ്. നേരിയ തോതിലുള്ള ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിതമായ വർധനവില്‍ നിന്നും ആശ്വാസകരമാണ് പുതിയ നിരക്ക്. ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സ്വർണ വിലയില്‍ റെക്കോർഡ് ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് ഇന്നല 680 രൂപ വർധിച്ചത്.
ഇന്നലത്തെ വർധനവോടെ സ്വർണം വീണ്ടും മുകളിലേക്ക് കുതിക്കാന്‍ തുടങ്ങുന്നുവെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നും ആശ്വാസകരമായി ഇന്ന് ഒരു പവന്‍ സ്വർണത്തിന് 80 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 58200 രൂപയായി. 58280 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 10 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന്റെ വില 7275 ലേക്ക് എത്തി.

24 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും സമാനമായ ഇടിവുണ്ട്. 24 കാരറ്റിന് പവന് 88 രൂപയും 18 കാരറ്റിന് 72 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍ നിരക്ക് യഥാക്രമം 63488 രൂപയും 47616 രൂപയുമായി. ഗ്രാം വിലയിലേക്ക് വരികയാണെങ്കില്‍ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7936 രൂപയാണ്. 1 ഗ്രാം പതിനെട്ട് കാരറ്റിന്റെ ഇന്നത്തെ വില - 5952.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഒക്ടോബറില്‍ വിപണി ക്ലോസ് ചെയ്തതെങ്കില്‍ നവംബറിന്റെ ആദ്യ ദിനങ്ങള്‍ വലിയ ആശ്വാസത്തിന്റേതായിരുന്നു. 560 രൂപയുടെ ഇടിവോടെ പവന് 59080 രൂപ എന്ന നിരക്കിലാണ് നവംബർ ഒന്നിന് വിപണി ആരംഭിച്ചത്. രണ്ടിന് 120 രൂപ കുറഞ്ഞതോടെ വില 58960 ലേക്ക് താഴ്ന്നു. മൂന്നിനും നാലിനും വില സ്ഥിരത കൈവരിച്ച സ്വർണത്തില്‍ 5 ന് 120 രൂപയുടെ ഇടിവുണ്ടായി. ആറാം തിയതിയാകട്ടെ 80 രൂപയെന്ന നേരിയ വർധനവ് രേഖപ്പെടുത്തുകയാണുണ്ടായത്.
നവംബർ 7 നാണ് സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവ് സ്വർണത്തിലുണ്ടാകുന്നത്. 1320 രൂപയാണ് അന്ന് കുറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഉറപ്പിച്ചതായിരുന്നു ഈ റെക്കോർഡ് വർധനവിന് പിന്നിലെ പ്രധാന കാരണം. വിലയിടിവ് തുടരും എന്ന പ്രതീക്ഷകള്‍ക്കിടയില്‍ ഞെട്ടിച്ചുകൊണ്ടുള്ള ഇന്നലത്തെ വർധനവ്. ഈ നിരക്കില്‍ നിന്നും ഇന്ന് വീണ്ടും നേരിയ തോതില്‍ ഇടിഞ്ഞതോടെ തികച്ചും പ്രവചനാതീതമായ സാഹചര്യത്തിലൂടെ കേരളത്തിലെ സ്വർണ വില മുന്നോട്ട് പോകുന്നത്.












Click it and Unblock the Notifications