Get Updates
Get notified of breaking news, exclusive insights, and must-see stories!

67,000 രൂപയുണ്ടെങ്കിൽ കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണം കിട്ടും? ആ കാലം വിദൂരമല്ലെന്ന്

വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വർണപ്രേമികൾക്ക് കനത്ത നിരാശ നൽകി കഴിഞ്ഞ ദിവസം സ്വർണ വില കുതിച്ചു. 22 കാരറ്റ് ഒരു ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഗ്രാമിന് ഇതോടെ വില 8609 രൂപയായിരുന്നു. പവന് 69760 രൂപയും. 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർധിച്ച് 7185 രൂപയായിരുന്ന വില. ഇന്നും ഇതേ നിരക്കിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്ത് ഒരു പവൻ വാങ്ങാൻ (22 കാരറ്റ് )കുറഞ്ഞത് 74,000 രൂപയെങ്കിലും നൽകേണ്ടി വരും.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ആഗോള വിലയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകളാണ് കേരളത്തിലും വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞാഴ്ച ഔൺസിന് 3500 ഡോളർ വരെ എത്തിയിരുന്ന സ്വർണവില കഴിഞ്ഞ ദിനലം 3251 ആണ് രേഖപ്പെടുത്തിയത്. നിലവിൽ 3201 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

gold2-1

യുഎസ്-ചൈന വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെട്ടതാണ് സ്വർണ വിലയുടെ കുതിപ്പിന് തിരിച്ചടിയായത്. യുക്രൈൻ-റഷ്യ സമാധാന ചർച്ചകളും യുഎസ്-ഇറാൻ സമവായ ചർച്ചകളുമെല്ലാം സ്വർണ വില കുറയാൻ കാരണമായ ഘടകങ്ങളാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയുമോ അതോ കൂടുമോ എന്നാണ് സ്വർണപ്രേമികൾക്ക് പ്രധാനമായും അറിയേണ്ടത്.

കുത്തനെ കൂപ്പ് കുത്തുമോ അതോ കുതിക്കുമോ?

മാന്ദ്യ ഭീഷണിയുടെ പശ്ചാതലത്തിൽ യുഎസ് ഫെഡ് എന്ത് നിലപാട് എടുക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. പലിശ നിരക്ക് കുറക്കാൻ ഫെഡിന് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. പലിശ കുറച്ചാൽ ഡോളറിന്റെ മൂല്യം കുറയും. സ്വാഭാവികമായും നിക്ഷേപകർ സ്വര‍ണത്തിലേക്ക് തിരയുകയും ഡിമാന്റ് ഉയരാൻ കാരണമാകുകയും ചെയ്യും. ഇത് സ്വർണത്തിന്റെ വില കുത്തനെ ഉയരാൻ കാരണമായേക്കും. മാത്രമല്ല ഇന്ത്യയിലേത് അടക്കമുള്ള കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ ഡിമാന്റ് ഉയരുന്നതും സ്വർണ വിലയിൽ വലിയ വർധനവിന് കാരണമാകും.

ഗോൾഡ് സാച്ച്മാൻ പ്രവചനം ഇങ്ങനെ

ആഗോള തലത്തിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില 3500 ഡോളർ ആണ്. എന്നാൽ അന്താരാഷ്ട്ര തലത്തിലെ നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സ്വർണവില ഔൺസിന് 3800 ഡോളർ വരെ ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗോൾഡ് സാച്ച്മാൻ പ്രവചിക്കുന്നത്. ഒരുപക്ഷെ വില ഈ വർഷം അവസാനം 4500 ഡോളർ വരെ എത്തിയേക്കാമെന്നുള്ള പ്രവചനങ്ങളും ഉണ്ട്.

എന്നാൽ വലിയൊരു കുതിപ്പിന് മുൻപ് സ്വർണ വില കുറഞ്ഞേക്കുമെന്നാണ് ചില പ്രവചനങ്ങൾ. ഔൺസിന് 2980 ഡോളർ വരെ എത്തിയേക്കുമെന്നാണ് ചില വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കേരളത്തിൽ സ്വർണ വില 67,000ത്തിലേക്ക് എത്തിയേക്കും. 2800 വരെ വില താഴ്ന്നേക്കുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടെങ്കിലും ഇത്തരം പ്രവചനങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചിട്ടില്ല. ഈ വില നിലവാരത്തിലാണെങ്കിൽ കേരളത്തിൽ വില 64,000ത്തിലേക്ക് വീണേക്കും. സ്വർണപ്രേമികളെ സംബന്ധിച്ച് സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമായിരിക്കും ഇത്.

ഇപ്പോഴും ആശങ്ക വേണ്ട

കേരളത്തിലെ റെക്കോഡ് സ്വർണവില എന്നത് 74320 രൂപയാണ്. നിലവിൽ സ്വർണ വില ഭേദപ്പെട്ട താഴ്ചയിലായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം സ്വന്തമാക്കാൻ നോക്കുന്നതായിരിക്കും ബുദ്ധി. പ്രത്യേകിച്ച് വിവാഹം പോലുള്ള ആവശ്യങ്ങൾ ഉള്ളവർ. പണിക്കൂലി കുറവ് പോലുള്ള ഓഫറുകൾ ജ്വല്ലറികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ കണ്ണടച്ച് സ്വർണം വാങ്ങുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+